Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

തെരുവു പട്ടി വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും രാഷ്ട്രീയ കാപ്‌സ്യൂള്‍ ലഹരിയില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികള്‍ ഇനിയെങ്കിലും തെരുവുപട്ടി വിഷയത്തില്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകുക! ഇനി എത്ര പേപ്പട്ടി വിഷബാധയാല്‍ കുട്ടികള്‍ ഉള്‍പ്പെടെ മനുഷ്യരുടെ മരണം നടന്നാല്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ കണ്ണ് തുറക്കും? തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി നടി ശ്രീയ രമേഷ്

12 SEPTEMBER 2022 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

കഴിഞ്ഞ കുറച്ച് നാളുകളായി തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയാണ്. ഈ വിഷയത്തിൽ പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധ പോസ്റ്റുമായി നടി ശ്രീയ രമേഷ് രംഗത്ത് എത്തിയിരിക്കുകയാബ്. തെരുവുനായ വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും ഇനിയെങ്കിലും മലയാളികള്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകണമെന്നാണ് ശ്രീയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കൂടാതെ മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുനായ വിഷയത്തില്‍ ഇടപെടാാന്‍ ഇനിയും അനുവദിക്കുന്നത് എന്തിനാണെന്നും ശ്രീയ ചോദിക്കുകയാണ്.


ശ്രീയ രമേഷിന്റെ കുറിപ്പ്;

ഏറെ സങ്കടവും രോഷവും കൊണ്ടാണ് ഇങ്ങിനെ ഒരു പോസ്റ്റ് ഇടേണ്ടി വരുന്നത്. ഈ ഓണക്കാലത്ത് വരുന്ന വാര്‍ത്തകളില്‍ പിഞ്ചുകുട്ടികള്‍ പോലും നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് റാബിസ് വന്ന് മരിച്ച വാര്‍ത്തകള്‍. പലര്‍ക്കും നല്‍കിയ വാക്‌സിന്‍ ഗുണനിലവാരം ഇല്ലാ എന്ന ആക്ഷേപം വേറെ. പലരും ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെയും തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന്റെ മറവില്‍ ഫണ്ട് അടിച്ചു മാറ്റുമ്പോഴും ജനത്തിന് ജീവന്‍ നഷ്ടപ്പെടുന്നു.

തെരുവു പട്ടി വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും രാഷ്ട്രീയ കാപ്‌സ്യൂള്‍ ലഹരിയില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികള്‍ ഇനിയെങ്കിലും തെരുവുപട്ടി വിഷയത്തില്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകുക. ഇനി എത്ര പേപ്പട്ടി വിഷബാധയാല്‍ കുട്ടികള്‍ ഉള്‍പ്പെടെ മനുഷ്യരുടെ മരണം നടന്നാല്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ കണ്ണ് തുറക്കും?

ഒരു രാഷ്ട്രീയ / മത പ്രമാണിയുടേയും മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ തെരുവുനായയുടെ കടിയേറ്റ വാര്‍ത്ത ഇല്ല എന്നതാണോ വിഷയത്തെ ഗൗരവമായി കാണാത്തത്? അതോ റാബിസ് വാക്‌സിന്‍ മാഫിയ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോ? ജനത്തിന് മറുപടി തരൂ. നപ്രതിനിധികളേ നിങ്ങള്‍ക്ക് അധികാരം ചാര്‍ത്തി തന്ന സാധാരണക്കാരാണ് ഇവിടെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്നത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഏറെ ബുദ്ധിമുട്ടി ഇരുചക്ര വാഹനം ഓടിക്കുന്ന ഒരു പാട് പേര്‍ തെരുവുപട്ടികളുടെ ആക്രമണത്തില്‍ അപകടത്തില്‍ പെടുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്വം ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നതില്‍ വലിയ വിഷമം ഉണ്ട്. പക്ഷെ പറയാതെ നിവൃത്തിയില്ല. സഹികെട്ടു.

തെരുവുനായ്ക്കളുടെ ദംഷ്ട്രകളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പോലും എറിഞ്ഞു കൊടുത്ത് ആരെയാണ് നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നത് ? മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുപട്ടി വിഷയത്തില്‍ ഇടപെടണ്ടാന്‍ ഇനിയും അനുവദിക്കുന്നത് എന്തിന്? അവരുടെ വീട്ടുകാര്‍ക്ക് ഇവയുടെ കടിയേറ്റിട്ടില്ല,നമ്മുടെ കുട്ടികള്‍ക്കാണ് കടിയേല്‍ക്കുന്നത്.

ഉപദ്രവകാരികളായ വന്യജീവികളെ കൊന്നുകളയുവാന്‍ വകുപ്പുള്ള രാജ്യത്ത് തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ലാത്രെ. ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ദ്ധിപ്പിക്കുവാന്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന ജനപ്രതിനിധികളേ തെരുവു നായ്ക്കളുടെ വിഷയത്തില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്ന ജനത്തിനോട് അല്‍പ്പം എങ്കിലും പ്രതിബദ്ധത ഉണ്ടേല്‍ ഉടന്‍ ആവശ്യമായ നിയമങ്ങള്‍ കൊണ്ടു വരിക. തെരുവില്‍ അലയുന്ന നായ്ക്കള്‍ സമൂഹത്തിന് ഭീഷണിയാണ്. ഇനിയും നടപടി ഉണ്ടായില്ലേല്‍ ജനങ്ങള്‍ സംഘടിച്ച് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യേണ്ടിവരും. അപ്പോള്‍ നിയമം പൊക്കി വരരുത്, തെരുവു പട്ടി സ്‌നേഹികള്‍ എന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ സ്‌പേസ് നല്‍കരുത്.

ഇത്തരം ഒരു പ്രതികരണം നടത്തേണ്ടി വന്നത് ഇവിടത്തെ ജനത്തിന്റെ നിസ്സംഗതയും തെരുവു പട്ടികളാല്‍ കടിച്ചു കീറപ്പെടുന്ന മക്കളുടെ അമ്മമാരുടെ കണ്ണുനീര്‍ കണ്ടിട്ടു തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (4 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (13 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (46 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends