ജലനിരപ്പ് ഉയർന്നു, ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട്, സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളം ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു...!!

വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 774.5 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ ഡാമിലെ അധിക ജലം കുറഞ്ഞ അളവിൽ ഒഴിക്കിവിടും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha






















