Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

രാഹുലിന്റെ ഭാരത് ജോഡോ യാത്ര... കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് 5 ദിവസം പിന്നിട്ടിരിക്കുകയാണ്; 230 പേര്‍ അടങ്ങിയ സംഘമാണ് കേരളത്തില്‍ പര്യടനം നടത്തുന്നത്

12 SEPTEMBER 2022 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സംഘവും നടത്തുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് ഇന്ന് 5 ദിവസം പിന്നിട്ടിരിക്കുകയാണ്. ഏകദേശം 230 പേര്‍ അടങ്ങിയ സംഘമാണ് കേരളത്തില്‍ പര്യടനം നടത്തുന്നത്. ഞായറാഴ്ച തുടങ്ങിയ പര്യടനം 19 ദിവസം സംസ്ഥാനത്തുണ്ടാകും. തമിഴ്‌നാട്ടില്‍ നിന്ന് തുടങ്ങിയ യാത്ര അവിടെ ഏതാനും ദിവസത്തെ പര്യടനത്തിനു ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

സംഘത്തിലെ 119 ഭാരത് യാത്രികര്‍, യാത്രയുടെ ഭാഗമായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 3570 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും നടക്കും. എന്നാല്‍ ഇവരോടൊപ്പം ചേരുന്ന അതിഥി യാത്രികര്‍ അല്‍പ ദൂരം മാത്രമേ യാത്രയുടെ കൂടെയുണ്ടാകൂ.
എല്ലാ ദിവസവും ഓരോ ക്യാമ്ബ് സൈറ്റില്‍ യാത്ര അവസാനിക്കും. നിരവധി പ്രത്യേകതകളാണ് ഈ യാത്രയ്ക്കുള്ളത്.

അംഗങ്ങളായ എല്ലാവരും, ട്രക്കുകളില്‍ ഘടിപ്പിച്ച ഏകദേശം 60 കണ്ടെയ്‌നറുകളിലാണ് രാത്രിയില്‍ ഉറങ്ങുന്നത് എന്നതാണ് ഒരു പ്രത്യേകത. ഈ ട്രക്കുകളും സംഘത്തെ അനുഗമിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കായി രണ്ട് കിടക്കകളുള്ള കണ്ടെയ്‌നറുകളും മറ്റുള്ളവര്‍ക്കായി ആറ് അല്ലെങ്കില്‍ 12 കിടക്കകളുള്ള കണ്ടെയ്‌നറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. മിക്ക കണ്ടെയ്‌നറുകളിലും അറ്റാച്ച്ഡ് ശുചിമുറിയുമുണ്ട്. രാഹുല്‍ ഗാന്ധിക്കാകട്ടെ പ്രത്യേകമായി ഒരു കണ്ടെയ്‌നറാണുള്ളത്. ഇതിലായിരിക്കും അദ്ദേഹം യാത്രയിലായിരിക്കുന്ന 150 ദിവസത്തോളം ചെലവഴിക്കുന്നത്.

കളര്‍ കോഡുകളിലായി തിരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. കിടക്കകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇത്തരത്തില്‍ കളര്‍ കോഡുകള്‍ നല്‍കുന്നത്. ഒറ്റ കിടക്ക മാത്രമുള്ളത് മഞ്ഞ സോണിലാണ്. ഇത്തരമൊരു കണ്ടെയ്‌നറിലാണ് രാഹുല്‍ ഗാന്ധിയുടെ താമസം. ഇതിന് 1ാം നമ്ബര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാത്മാ ഗാന്ധിയുടെ പദയാത്രയുടെ ഒരു ചിത്രം ഈ കണ്ടെയ്‌നറില്‍ പതിപ്പിച്ചിട്ടുണ്ട്. 'ലോകത്ത് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം സ്വയം ആയിത്തീരുക' എന്ന വാക്യവും കണ്ടെയ്‌നറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മറ്റുള്ള മിക്ക കണ്ടെയ്‌നറുകളില്‍ നിന്നും വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന കണ്ടെയ്‌നറില്‍ ഇരട്ട കിടക്ക, ചെറിയ സോഫ, എയര്‍ കണ്ടീഷനര്‍, ചെറിയ ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയുണ്ട്. രണ്ടാം നമ്ബര്‍ കണ്ടെയ്‌നറിലാണ് രാഹുലിന്റെ സുരക്ഷാ ജീവനക്കാര്‍ വിശ്രമിക്കുന്നത്.


നീല സോണിലുള്ള കണ്ടെയ്‌നറുകളില്‍ രണ്ട് കിടക്കകളും ഒരു ബാത്ത്‌റൂമും ആണുള്ളത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, ദിഗ്‌വിജയ സിംഗ് എന്നിവരെ പോലുള്ള മുതിര്‍ന്ന നേതാക്കന്മാര്‍ ഇത്തരം കണ്ടെയ്‌നറുകളിലാണ് താമസം.
'ഞങ്ങള്‍ക്ക് 60 കണ്ടെയ്‌നറുകളുണ്ട്. ഈ കണ്ടെയ്‌നറുകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. ഒരു കിടക്കയുള്ള കണ്ടെയ്‌നറാണ് രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത്,' ജയറാം രമേശ് പറഞ്ഞു.

'കെ.സി വേണുഗോപാലും, ദിഗ്‌വിജയ സിംഗും ഞാനും ഉപയോഗിക്കുന്നത് രണ്ട് കിടക്കകളുള്ള കണ്ടെയ്‌നറുകളാണ്. നാല്, ആറ്, എട്ട്, 12 എന്നിങ്ങനെ കിടക്കകളുള്ള കണ്ടെയ്‌നറുകളും ഉണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവണ്ടിയിലെ സെക്കന്‍ഡ് എസി കമ്ബാര്‍ട്ട്‌മെന്റ് പോലെ മുകളിലും താഴെയുമായി രണ്ട് കിടക്കയാണ് തന്റെ കണ്ടെയ്‌നറില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്‌നറുകളില്‍ ഭക്ഷണം കഴിക്കാനുള്ള ഇടമില്ല. അകത്ത് ടിവി ഇല്ലെങ്കിലും ഫാന്‍ ഉണ്ട്.

ക്യാമ്ബ് സൈറ്റിലെ പിങ്ക് സോണില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കണ്ടെയ്‌നറുകള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഇവയില്‍ മുകളിലെയും താഴത്തേയും ഡെക്കുകളിലായി നാല് കിടക്കകളും അറ്റാച്ച്ഡ് ബാത്ത്‌റൂമുമുണ്ട്. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം ഉള്ളവയാണ് ഈ കിടക്കകള്‍. ചുവപ്പ്, ഓറഞ്ച് സോണുകളിലുള്ള കണ്ടെയ്‌നറുകളില്‍ ബങ്ക് കിടക്കകളാണ് ഉള്ളത്. ഇവയ്ക്ക് നാല് ആളുകളെ ഉള്‍ക്കൊള്ളാനാകും. എന്നാല്‍ ഇവയില്‍ ബാത്ത്‌റൂം ഇല്ല.

കണ്ടെയ്‌നര്‍ മുറികള്‍ വൃത്തിയാക്കാനും മറ്റുമായി ശുചീകരണ ജീവനക്കാരും സംഘത്തോടൊപ്പമുണ്ട്. കിടക്കവിരിയും മറ്റും ദിവസേന മാറ്റുന്നുണ്ട്. യാത്രികര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ക്യാമ്ബ് സൈറ്റിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് വെക്കണം. ഇത് ഏതാനും ദിവസം കൂടുമ്‌ബോള്‍ അലക്കി തേച്ചു നല്‍കും. ചില കണ്ടെയ്‌നറുകളെ ശുചിമുറികളാക്കി മാറ്റിയിട്ടുണ്ട്. ഇവയില്‍ ടി (ഠ) എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഏഴ് ശുചിമുറികളുണ്ട്. അഞ്ചെണ്ണം പുരുഷന്മാര്‍ക്കും രണ്ടെണ്ണം സ്ത്രീകള്‍ക്കും.

എല്ലാ ക്യാമ്ബ് സൈറ്റിലും ഭക്ഷണം കഴിക്കാന്‍ പ്രത്യേക ഇടം തയ്യാറാക്കിയിട്ടുണ്ടാകും. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് നല്‍കുന്നത്. ബാഹ്യ ഏജന്‍സി പ്രാദേശികമായി തയ്യാറാക്കുന്നതാണ് ഭക്ഷണം. കണ്ടെയ്‌നറുകള്‍ക്ക് ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വിവിധ കണ്ടെയ്‌നറുകളില്‍ പതിച്ചിരിക്കുന്ന ക്യാമ്ബ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മദ്യപാനം, പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവ അനുവദനീയമല്ല.

3570 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയും സംഘവും തുടക്കം കുറിച്ചത്. സംഘം ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. രാവിലെ 7 മണി മുതല്‍ 10.30 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതല്‍ 6.30 വരെയും രണ്ട് ബാച്ച് ആയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്.

രാവിലെ ആളുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കില്‍ വൈകുന്നേരങ്ങളില്‍ നിരവധി പേര്‍ യാത്രയുടെ ഭാഗമാകാനെത്തുന്നുണ്ട്. ഓരോ ദിവസവും 2223 കിലോമീറ്റര്‍ നടക്കാനാണ് യാത്രയിലെ അംഗങ്ങള്‍ ലക്ഷ്യമിടുന്നത്. ഭാരത് യാത്രികരുടെ ശരാശരി പ്രായം 38 വയസ്സാണ്. ഇവരില്‍ 30 ശതമാനം പേരും സ്ത്രീകളാണ്. മാര്‍ച്ചില്‍ പങ്കെടുക്കാനായി അമ്ബതിനായിരത്തോളം ആളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (3 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (12 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (45 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends