രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തു നിന്നും തുടങ്ങും.... രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലില്‍ എത്തി ചേരും, ഉച്ചയ്ക്ക് കെ.റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം യാത്ര കല്ലമ്പലത്ത് സമാപിക്കും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലില്‍ എത്തി ചേരും.
ഉച്ചയ്ക്ക് കെ.റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും
അതേസമയം ഭാവിയെക്കുറിച്ച് തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയായാല്‍ ഇന്ത്യയെ വിദ്വേഷ മുക്തമാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജവഹര്‍ ബാല്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.
പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ മികച്ചതാക്കാനായി ശ്രമിക്കും. ഭാരത് ജോഡോ യാത്രയുടെ അതേ ചിന്തകളുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.
കേരളത്തില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഇഷ്ടമാണ്. കേരളത്തിലെ ജനങ്ങളെയാണ് ഏറ്റവും ഇഷ്ടം. ഇവിടത്തെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളും അത് തിരഞ്ഞെടുക്കാന്‍ അവര്‍ സ്വീകരിക്കുന്ന അച്ചടക്കവും ഇഷ്ടമാണ്.
"
https://www.facebook.com/Malayalivartha






















