തീവണ്ടിയില്‍ കല്ലേറിനിരയായി ഏഴാംക്ലാസ് വിദ്യാര്‍ഥിനി; വീടെത്തും വരെ ഭീതിയിലാഴ്ത്തി കല്ലേറും ശബ്ദവും ഒപ്പം തലയില്‍നിന്ന് ചോരയും... തലയില്‍ രണ്ട് തുന്നലും ക്ലിപ്പും, അന്വേഷണം ഊര്ജിതമാക്കിയിട്ടും ആളെ കിട്ടുന്നില്ല....

തീവണ്ടിയില്‍ കല്ലേറിനിരയായി ഏഴാംക്ലാസ് വിദ്യാര്‍ഥിനി. കോച്ചിനുള്ളിലെ ഈ സംഭവം വീട്ടിലെത്തുംവരെ പേടിപ്പിച്ചതായി കോട്ടയം മീനടത്തെ കീര്‍ത്തനയും കുടുംബവും ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പാമ്പാടി ബി.എം. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് തീവണ്ടിയില്‍ കല്ലേറിന് ഇരയായ കീര്‍ത്തന. തിങ്കളാഴ്ച സ്‌കൂളില്‍ പോയില്ലെന്ന് അമ്മ രഞ്ജിനി വ്യക്തമാക്കി.
എന്നാൽ തലയില്‍ രണ്ട് തുന്നല്‍ വേണ്ടിവന്നു. ക്ലിപ്പിടുകയും ചെയ്തു. തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും മലബാര്‍ എക്‌സ്പ്രസില്‍ കയറ്റിവിടാനും റെയില്‍വേ അധികൃതര്‍ സഹായിക്കുകയുണ്ടായി. കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു സംഭവം. മംഗളൂരുവില്‍നിന്നാണ് കയറിയത്. കീര്‍ത്തനയുടെ സഹോദരി തീര്‍ഥ രാജേഷ്, മാതാപിതാക്കളായ എസ്.രാജേഷ്, എസ്.രഞ്ജിനി, അമ്മമ്മ വിജയകുമാരി എന്നിവര്‍ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസില്‍ എസ് 10 കോച്ചിലായിരുന്നു ഉണ്ടായിരുന്നത്. കണ്ണൂര്‍ സൗത്തിനും എടക്കാടിനും ഇടയിലാണ് ഈ വലിയ ശബ്ദം കോച്ചിലുണ്ടായത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത് എന്നാണ് അറിയാൻ കഴിയുന്നത്. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ തലശ്ശേരി സ്റ്റേഷനില്‍ ഇറക്കിയിരുന്നു. ടിക്കറ്റ് പരിശോധകനും തലശ്ശേരി സ്റ്റേഷന്‍ അധികൃതരും ചേര്‍ന്ന് മിഷന്‍ ഹോസ്പിറ്റലിലെത്തിക്കുകയുണ്ടായി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് യാത്ര തുടരുകയും ചെയ്തു.
അതേസമയം കഴിഞ്ഞദിവസമുണ്ടായ കല്ലേറ് സംഭവത്തില്‍ റെയില്‍വേ സംരക്ഷണ സേനയും പോലീസും ഊര്‍ജിതമാക്കി. എന്നാൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ആളെ കിട്ടാത്തതിനാല്‍ തന്നെ കേസെടുത്തില്ല. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വിനോദ്, മനോജ്കുമാര്‍, ശശി എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല ഉണ്ടായിരുന്നത്. കല്ലേറ് നടന്നത് കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സിറ്റി പോലീസും അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha


























