ഇഷ്ടപ്പെട്ട ഡ്രൈവറുടെ കൂടെ പോകുന്നു.. പതിനഞ്ചും, ആറും വയസുള്ള പെൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 36കാരി ചരക്ക് ലോറി ഡ്രൈവർക്കൊപ്പം ഒളിച്ചോടി:- കേസ് എടുത്ത് പോലീസ്

കത്തെഴുതിവച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ചരക്ക് ലോറി ഡ്രൈവർക്കൊപ്പം ഭാര്യ ഒളിച്ചോടിയതായി പരാതി. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36 കാരിയാണ് പയ്യന്നൂര്‍ മേഖലയില്‍ സൂപര്‍മാര്‍കറ്റുകളിലും മറ്റും ചരക്കുകള്‍ എത്തിക്കുന്ന ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പം സ്ഥലംവിട്ടതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഉച്ചക്ക് 12 മണിയോടെ യുവതി നടത്തുന്ന തയ്യല്‍ കടയിലേക്ക് പോയ ശേഷം തിരിച്ച് വന്നില്ല. പതിനഞ്ചും, ആറും വയസുളള പെണ്‍മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി മുങ്ങിയത്. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി പരിശോധിച്ചപ്പോഴാണ് താന്‍ ഇഷ്ടപ്പെട്ട ഡ്രൈവറുടെ കൂടെ പോകുന്നുവെന്ന് കാണിച്ച് എഴുതിവെച്ച കത്ത് കിട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുവീട്ടില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുവായ യുവാവ് പരിയാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കോഴിക്കോട്ടെ ലോറി ഡ്രൈവര്‍ക്കൊപ്പം സ്ഥലം വിട്ടതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























