തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ; തിരുവനന്തപുരം എക്‌സൈസ് സംഘം കണ്ടെടുത്തത് 200 നൈട്രോ സെപാം ഗുളികകൾ

തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിലായതായി റിപ്പോർട്ട്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ കയ്യോടെ പിടികൂടിയത്. ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുക്കുകയുണ്ടായി .
അതേസമയം ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്. ബൈക്കിൽ കടത്തുമ്പോൾ തിരുവനന്തപുരം ചാക്കയിൽ വച്ചാണ് ദമ്പതികൾ പിടിയിലായത്. അതോടൊപ്പം തന്നെ ദർശന കൊല്ലം ഐവർകാല സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























