Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി ഭരിക്കുന്ന യുപിയിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര വെറും രണ്ട് ദിവസം മാത്രം, ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്ന് പരിഹസിച്ച് സിപിഎം, ലാവ്ലിൻ കേസ് അപ്രതീക്ഷിതമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചപ്പോൾ രാഹുൽ വിമർശനത്തിൻ്റെ പൊരുൾ എല്ലാവർക്കും പിടി കിട്ടി, യച്ചൂരിയെ ബ്ലാക്ക് മെയിൽ ചെയ്ത് പിണറായി

13 SEPTEMBER 2022 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മുഖ്യമന്ത്രി പിണറായി വിജയൻ ബ്ലാക്ക് മെയിൽ ചെയ്തു. ലാവ്ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പിണറായിയുടെ ബ്ലാക്ക് മെയിലിംഗ്. പിണറായിയുടെ ഭീഷണി കേട്ട യച്ചൂരി ഭയചകിതനായെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം പത്രക്കുറിപ്പിറക്കി.

രാഹുലൻ്റെ ഭാരത യാത്ര ട്രെൻ്റ് സെറ്ററായതോടെയാണ് ബി ജെ പി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. രാഹുലിനെ മാത്രമല്ല അദ്ദേഹത്തിൻ്റെ വസ്ത്രധാരണ ശൈലിയെ പോലും ബി ജെ പി പരിഹസിച്ചു. ഇതിനിടയിലാണ് യു.പി.എയിൽ സഖ്യകക്ഷിയായ സി പി എം രാഹുലിൻ്റെ യാത്രക്കെതിരെ രംഗത്തെത്തിയത്. ഇത് യു പി എ കക്ഷികളിൽ അമ്പരപ്പുണ്ടാക്കി. ചില മാധ്യമ പ്രവർത്തകർ യച്ചൂരിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പത്രകുറിപ്പിൽ കവിഞ്ഞൊരു പ്രതികരണത്തിന് തയ്യാറായില്ല.

ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിൻ്റെ പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നത് എന്തിനാണെന്ന് സിപിഎം വിമർശിച്ചു. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റ‍ർ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചർ അടക്കമുള്ള പോസ്റ്റർ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു.

യു.പി.രാഷ്ട്രീയത്തിൻ്റെ പേരിൽ രാഹുലിനെതിരെ രംഗത്തെത്തിയ സി പി എമ്മിൻ്റെ നടപടി ബി ജെ പി യെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. സഖ്യകക്ഷികൾ തന്നെ യാത്രക്കെതിരെ രംഗത്തെത്തിയത് വലിയ വിജയമായാണ് ബിജെപി കാണുന്നത്. എന്നാൽ ലാവ്ലിൻ കേസ് അപ്രതീക്ഷിതമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചപ്പോഴാണ് രാഹുൽ വിമർശനത്തിൻ്റെ പൊരുൾ എല്ലാവർക്കും പിടി കിട്ടിയത്. കാരണം ലാവ്ലിൻ കേസ് വ്യക്തിപരമായി പിണറായിയെ മാത്രമല്ല ബാധിക്കുന്നത്.

സി പി എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത്തിൻ്റെ ഉറ്റ ബന്ധുക്കൾ ലാവ്ലിൻ കേസിൽ പങ്കാളിയാണെന്ന് മുമ്പേ ആരോപണം ഉയർന്നിരുന്നു. ലാവ്ലിൻ കേസിൽ പിണറായിക്ക് മാത്രമല്ല സി പി എമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വത്തിനും ബന്ധമുണ്ട്. അതായത് ലാവ്ലിൻ കേസിൽ പിണറായിക്ക് രാജിവയ്ക്കേണ്ടി വന്നാൽ അദേഹം സി പി എം അഖിലേന്ത്യാ നേതൃത്വത്തെ അഴിമതിയിൽ വലിച്ചിടുമെന്ന് ദേശീയ നേതൃത്വം കരുതുന്നു.ഇതിനെ പ്രതിരോധിക്കണമെങ്കിൽ പിണറായിക്കൊപ്പം നിൽക്കണം എന്നതാണ് യച്ചൂരിക്ക് മുന്നിലെ വെല്ലുവിളി. അതിന് ബി ജെ പിയെ സുഖിപ്പിക്കുകയും രാഹുലിനെ വിമർശിക്കുകയും ചെയ്യണം. ഇതാണ് മനസില്ലാ മനസോടെ യച്ചൂരി ചെയ്തത്.

പിണറായിയുടെ ബ്ലാക്ക്മെയിലിങ്ങിൻ്റെ അടിസ്ഥാനം ഇതാണ്. കേരളത്തിൽ മാത്രമുള്ള പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ സീതാറാം യച്ചൂരിക്ക് തത്കാലം പിണറായിക്ക് മുന്നിൽ അടിമ കിടന്നേ മതിയാകൂ. ഇല്ലെങ്കിൽ യച്ചൂരിയുടെ വയറ്റു പിഴപ്പ് മുട്ടും.ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഇതാണ് പിണറായിക്ക് വിനയായത്. ബാക്കി സി പി എം വെട്ടിയെന്നാണ് കഥ.

1995 ഓഗസ്റ്റ് 10 നാണ് പള്ളിവാസൽ, ചെങ്കുളം,പന്നിയാർ പദ്ധതികളുടെ നവീകരണത്തിനായി എസ്എൻസി ലാവലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പു വച്ചത്.രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ ജസ്റ്റിസ് യു.യു. ലളിതാണ് ഉത്തരവിട്ടത്. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്. 2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാൽ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ക്രൈം നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിൻറെ ബെഞ്ചിൽ കേസെത്തിയത്. 2017 ഒക്ടോബർ മുതൽ 19 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.

ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോൺഗ്രസ് നേതാവ് വി.എം. സുധീരനും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാൽ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് വിചാരണ നേരിടേണ്ടി വരും.

ലാവ്ലിൻ കേസ് അട്ടിമറിച്ചത് രണ്ടു ജഡ്‌ജിമാരാണെന്ന് ക്രൈം നന്ദകുമാർ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സുപ്രീം കോടതി ഇത് ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യുകയുള്ളു. ഒരു ആരോപണം കേൾക്കാൻ സുപ്രീം കോടതി ഒരിക്കലും തയ്യാറാവില്ല.ജഡ്ജിമാർ ആരൊക്കെയാണെന്ന് താൻ കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് നന്ദകുമാർ പറയുന്നത്. ഇവർ കൈക്കൂലി വാങ്ങിയെന്ന നന്ദകുമാറിൻറെ ആരോപണം ദൂരവ്യാപകചലനങ്ങളാണ് നിയമ ലോകത്ത് ഉണ്ടാക്കിയത്.പിണറായിക്ക് വീണ്ടും തലവേദനയായി നന്ദകുമാർ മാറിയിട്ട് കുറച്ചു നാളായി. ദീർഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദൻറെ പിന്തുണയുണ്ടായിരുന്നു. വി എസിൻറെ വിശ്വസ്തനായിരുന്നു നന്ദകുമാർ.

പിണറായി വിജയനെ ലാവ്ലിൻ കേസിൽ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലിൽ നിർത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതിൽ ക്രൈം നന്ദകുമാർ വഹിച്ച പങ്ക് ചെറുതല്ല. ലാവ്ലിൻ കേസിൽ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പലതും അന്വേഷണ പരമ്പരകളായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രൈം വാരികയുടെ ഓഫീസ് ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പിന്നീട് ദീർഘകാലം നന്ദകുമാർ പിണറായിക്കെതിരെ നിശബ്ദത പാലിച്ചു. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിൽ അംഗമായതോടെയാണ് വീണ്ടും നന്ദകുമാർ രംഗത്തിറങ്ങിയത്.

എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റ‍ർ ടി പി നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി കഴിഞ്ഞു.ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാർക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ പറഞ്ഞു.


ഇതിൽ രണ്ടു ജഡ്ജിമാരം വിരമിച്ചപ്പോൾ പിണറായി സ്ഥാനമാനങ്ങൾ നൽകിയെന്നും നന്ദകുമാറിൻറെ മൊഴിയിലുണ്ടെന്നാണ് വിവരം. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിൻറെ പുതിയ ആരോപണം വന്നത്.എന്നാൽ സി പി എമ്മിൻ്റെ വിമർശനവും പിണറായിയുടെ ബ്ലാക്ക്മെയിലിങ്ങും കാര്യമാക്കാതെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുകയാണ്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥിരാംഗങ്ങൾക്കൊപ്പം ജാഥയെ അനുഗമിക്കുന്നത്.

അതിനിടെ, നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്താതിരുന്നതാണ് ആദ്യം ദിനം വിവാദത്തിന് തിരികൊളുത്തി. ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമൻറെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വൻ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയിൽ നടന്നു പോയ രാഹുൽ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയില്ല.

ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമൻറെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിൻകര നിംസിൽ നിർമിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങൾ അടങ്ങിയ വാർത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ എംപി, യു‍ഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി, വിഎസ് ശിവകുമാർ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. ഗോപിനാഥൻ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമൻറെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുൽ ഗാന്ധി എത്തിയില്ല.

സംഭവം കോൺഗ്രസ് നേതാക്കൾക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന് ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തിൽ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നൽകിയ കെ സുധാകരൻ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്റെ വില പ്രചാരണായുധമാക്കുന്ന ബിജെപിയെ ജയറാം രമേശ് പരിഹസിച്ചു. ഷൂ, സോക്സ്, മുടി... ഒക്കെയാണ് യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി ഉന്നയിക്കുന്നത്. അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുൽ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കോട്ടിന് എത്രയാണ് വിലയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഏതായാലും ബി ജെ പി ഉദ്ദേശിച്ചത് നടന്നു. പിണറായിക്ക് നിധിൻ ഗഡ്ഗരിയെ പോലുള്ള ബി ജെ പി നേതാക്കളുമായുള്ള അടുത്ത സൗഹൃദമാണ് രാഹുലിൻ്റെ യാത്രക്കെതിരെ സി പി എമ്മിനെ രംഗത്തിറക്കാൻ ബി ജെ പി ക്ക് കഴിഞ്ഞത്. അതിൻെറ ആഹ്ലാദം ബി ജെ പി മറച്ചുവയ്ക്കുന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി.

ലാവ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്. അതോടെ റിയാസിൻ്റെ വായ പിണറായി ഗോദറേജ് പൂട്ടിട്ട് പൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (4 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (5 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (6 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends