ബന്ധുവിന്റെ മകൾ സ്കൂളിലേക്ക് പോകുന്ന വഴിയിൽ സ്കൂട്ടറുമായി കാത്ത് നിന്നു: സ്കൂളിൽ ആകാമെന്ന് പറഞ്ഞിട്ടും ഇരുചക്ര വാഹനത്തിൽ കയറാതിരുന്ന പെൺകുട്ടിയെ ബലമായി കയറ്റി യാത്ര:- ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അശ്ലീല ചുവയിൽ സംസാരിച്ച് ഉപദ്രവിക്കാൻ ശ്രമം തുടങ്ങിയപ്പോൾ നിലവിളിച്ച് പെൺകുട്ടി:- പൂയപ്പള്ളി ജംക്‌ഷനിൽ പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം മുങ്ങിയ 64കാരൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയ ശേഷം, ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. അമ്പലംകുന്ന് ബിലാൽ നഗറിൽ കൊല്ലംകോട് പുത്തൻ വീട്ടിൽ ഷൗക്കത്ത് അലി (64) യെയാണ് അറസ്റ്റ് ചെയ്തത്. ബന്ധുവിന്റെ മകളായ പെൺകുട്ടി സ്കൂളിലേയ്ക്ക് പോകുന്ന വഴിയിൽ എത്തി കുട്ടിയെ സ്കൂളിലേക്ക് വിടാമെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറിൽ കയറാൻ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല.
പിന്നീട് സ്കൂട്ടറിൽ മുന്നോട്ട് പോയ ഇയാൾ വഴിയിൽ കാത്തുനിന്ന് അതുവഴി വന്ന പെൺകുട്ടിയെ ബലമായി സ്കൂട്ടറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അശ്ലീല ചുവയിൽ സംസാരിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി എതിർത്ത് ബഹളം വച്ചതതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് വിദ്യാർഥിനിയെ പൂയപ്പള്ളി ജംക്‌ഷനിൽ ഇറക്കിവിട്ടു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അവിടെ നിന്ന് പെൺകുട്ടി നിലവിളിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.
പൊലീസും നാട്ടുകാരും ചേർന്ന് ഷൗക്കത്തിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ണനല്ലൂരിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വന്ന ഇയാളെ പൂയപ്പള്ളി നെയ്തോട് ഭാഗത്ത് നിന്നു പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്സോ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഷൗക്കത്ത് അലിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ എ. എസ്.മാരായ ചന്ദ്രകുമാർ, അനിൽകുമാർ, ഡബ്ല്യു.സി.പി. ഒ.ജുമൈല ബീവി, എസ്.സി.പി.ഒ. എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























