Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കോടിയേരി ആരോഗ്യം മോശം സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി; അവസാനം കണ്ടത് പിണറായി ആശങ്കയോടെ നേതാക്കള്‍

13 SEPTEMBER 2022 03:47 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി. എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദനും കോടിയേരിയെ കാണാനായില്ലെന്നാണ് സൂചന.

നല്ല രീതിയില്‍ ചികിത്സ നല്‍കിയാല്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാരും നല്‍കുന്നത്. ഭാര്യയും മകന്‍ ബിനീഷ് കോടിയേരിയുമാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് കോടിയേരിയെ സന്ദര്‍ശിക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ക്ഷീണിതന്‍ ആണ്. സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും എം വിഗോവിന്ദന്‍ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പോലും കോടിയേരിയെ കാണാനാകാത്തത് ആശുപത്രിയുടെ കടുത്ത നിലപാട് കാരണമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എം.ബി. രാജേഷും എം.എ. ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട്.

ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി തെയ്‌നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് ചികില്‍സ.

കീമോ തെറാപ്പിയുടെ ക്ഷീണവും മറ്റ് അസ്വസ്ഥതകളും കോടിയേരിക്കുണ്ട്. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി ആരോഗ്യനില വഷളായതോടെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

അതേസമയം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയത്. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നടത്തിയ നടത്തിയ വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ അണുബാധകളില്ലെന്നു കണ്ടെത്തിയിരുന്നു. ചികിത്സ രണ്ടാഴ്ച പിന്നിടുന്ന സമയത്താണ് മുഖ്യമന്ത്രിയും ഭാര്യയും സഹപ്രവര്‍ത്തകനെ കാണാന്‍ എത്തിയത്. രാവിലെ 9മണിയോടെ ആശുപത്രിയില്‍ എത്തിയ പിണറായി വിജയനും ഭാര്യ കമലയും ഒരു മണിക്കൂര്‍ സമയം ആശുപത്രിയില്‍ ചിലവഴിച്ചു. കോടിയേരിയുടെ ഭാര്യയും മകനും മറ്റു ബന്ധുക്കളുമായി ചികിത്സാ കാര്യങ്ങള്‍ സംസാരിച്ചു. ഡോക്ടര്‍മാരോട് മുഖ്യമന്ത്രി ചികിത്സാ സംബന്ധിച്ചു ചര്‍ച്ച നടത്തി.തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി വൈകീട്ട് ആറുമണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്റെ അവശതയും കോടിയേരിക്ക് ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ. നേരത്തെ അമേരിക്കയില്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും അപ്പോളോയിലെ ഡോക്ടര്‍മ!ാര്‍ കൂടിയാലോചന നടത്തുന്നുണ്ട്.

സ്പീക്കര്‍ എ എന്‍ ഷംസീറും, മന്ത്രി എം ബി രാജേഷും അധികാരമേറ്റെടുക്കും മുമ്പ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ സംഘവും അദ്ദേഹത്തെ കണ്ടിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (5 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (18 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (32 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (49 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends