കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കുമോ? ഇന്ന് നിർണായക വിധി; പരാതിയിൽ സ്വീകരിച്ച നടപടികൾ പോലീസ് കോടതിയിൽ അറിയിക്കും; മുൻ മന്ത്രിക്കെതിരെ പരാതി നല്‍കിയത് സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ്. മണി

കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കുമോ? ഇന്ന് വിധി കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയും. പരാതിയിൽ സ്വീകരിച്ച നടപടികൾ പോലീസ് കോടതിയിൽ അറിയിക്കും. എന്നാൽ വിവാദ പരാമര്‍ശങ്ങളിൽ മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ കേസ് എടുക്കാന്‍ ഉത്തരവില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന്റെ തെളിവുകൾ ഇതിനോടകം പുറത്ത് വന്നു. ഹര്‍ജിക്കാരന്റെ വാദം കേട്ടു കഴിഞ്ഞു. സെപ്റ്റംബര്‍ 14-ലേക്ക് കേസ് മാറ്റുകയാണ് എന്ന കാര്യം മാത്രമേ കോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ളൂ.
തിങ്കളാഴ്ചയായിരുന്നു കേസില്‍ കോടതി ഉത്തരവ് വന്നത്. കേസില്‍ പരാതിക്കാരന് പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞിരിക്കുകയാണ്. ഏതൊക്കെ വകുപ്പിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേട്ടു കഴിഞ്ഞിരിക്കുകയാ. കേസ് ഇന്നത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്നു മാത്രമാണ് കോടതി ഉത്തരവിൽ ഉള്ളത്. കേസ് എടുക്കണമെന്നോ ഹര്‍ജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി അഭിപ്രായപ്പെട്ടിട്ടില്ല.
ജലീലിനെതിരേ പരാതി നല്‍കിയത് സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ്. മണിയാണ്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചു . അതിന് ശേഷം, കോടതിയില്‍നിന്ന് പുറത്തുവന്ന ജി.എസ്. മണി പറഞ്ഞത് ജലീലിനെതിരേ കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നുവെന്ന കാര്യമാണ് . വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഉചിതമായ വകുപ്പ് എന്നാണ് കോടതിവ്യക്തമാക്കിയിരിക്കുന്നത്.
പക്ഷേ താന്‍ ആവശ്യപ്പെട്ടത് പ്രകാരം രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താന്‍ പോലീസിന് അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് എടുക്കാന്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചു . അതിനാലാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നാണ് മറുപടി. അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ.
ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
https://www.facebook.com/Malayalivartha


























