രണ്ട് മക്കളുടെ അമ്മയെ ഫോണിൽ നിരന്തരം വിളിച്ച് പ്രണയത്തിൽ വീഴ്ത്തി, നഗ്നചിത്രം പകർത്തി: സോഷ്യൽമീഡിയയിലൂടെ ചിത്രങ്ങൾ പ്രചരിപ്പിച്ച 24കാരൻ അറസ്റ്റിൽ

പ്രണയം നടിച്ച് വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കതിൽ സജിലേഷിനെയാണ് (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് പിന്നീട് പ്രണയം നടിച്ച്, രണ്ട് മക്കളുടെ അമ്മയായ യുവതിയെ വശത്താക്കിയാണ് നഗ്നചിത്രം പകർത്തിയത്.
പിന്നീട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























