‘മഴ പെയ്താൽ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും‘: പരിഹാസവുമായി ഹൈക്കോടതി രംഗത്ത്

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷമായ പരിഹാസിച്ച് ഹൈക്കോടതി. മാത്രമല്ല തെരുവ് നായ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും എന്ന അവസ്ഥയാണെന്നും ഹൈക്കോടതി പരിഹസിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം. എന്നാൽ പട്ടിയെ കൊല്ലണം എന്ന ഒരഭിപ്രായം കോടതിക്ക് ഇല്ലെന്നും, തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കുറേക്കൂടി ജാഗ്രത കാണിക്കണമെന്നും കോടതി പറഞ്ഞു. വെള്ളക്കെട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊച്ചി കോർപ്പറേഷന് കോടതി പ്രത്യേക നിർദ്ദേശങ്ങൾ നൽകി.
അതേസമയം വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ഡ്രെയിനേജ് ഉൾപ്പെടെ ഉള്ളവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നും, കോർപ്പറേഷനുകൾ മുഴുവൻ സമയവും പ്രവർത്തിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തെരുവുനായ വിഷയത്തിൽ, പൊതുവായ ഒരു വിഷയത്തിലെ പ്രതികരണം എന്ന നിലയ്‌ക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























