പൊതുജനം നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണം; തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റം: സർക്കുലർ പുറത്തിറക്കി ഡിജിപി

തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് വ്യക്തമാക്കി ഡി.ജി.പി അനില്‍ കാന്ത് രംഗത്ത്. തെരുവുനായ്‌ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് ഡിജിപി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഹൈകോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സർക്കുലർ പുറത്തിറക്കിയത്.
അതേസമയം പൊതുജനം നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ നായ്‌ക്കളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ടെന്നും. ഇത് ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇത് പ്രകാരം ഓരോ എസ്.എച്ച്.ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവൽകരണം നടത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
അതോടൊപ്പം തന്നെ തെരുവുനായ്‌ക്കളെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഡി.ജി.പി സർക്കുലറിൽ വ്യക്തമാക്കുന്നു. കൂടാതെ തെരുവുനായ ആക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നാട്ടുകാര്‍ അധികൃതരെ അറിയിക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നൽകുന്നു. വളര്‍ത്തുനായ്‌ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും കുറ്റകരമാണെന്ന് സർക്കുലറിൽ ചൂണ്ടികാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























