സ്ട്രീറ്റ് ഡോഗുകൾക്ക് ഭക്ഷണം നൽകുന്ന ഫീഡേഴ്സുകളുടെ യോഗം പ്രത്യേകം വിളിച്ച് ആശുപത്രികൾ തിരക്കുള്ള സ്ഥലങ്ങൾ സ്കൂളുകൾ ആരാധനാലയങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇവയ്ക്ക് ഭക്ഷണം നൽകരുതെന്ന നിർദ്ദേശം നൽകും; നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന കർശനമാക്കും; നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പരിശോധന കൂടുതൽ വ്യാപിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കും; മേയർ ആര്യ രാജേന്ദ്രൻ

തെരുവ് നായ വിഷയം പരിഹരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരസഭ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ)മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് സ്ട്രീറ്റ് ഡോഗ്‌സിനും പെറ്റ് ഡോഗ്സിനും പൂർണമായ രീതിയിൽ വാക്സിൻ നൽകുന്നതിന് വേണ്ടിയുളള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചുവെന്ന വിവരം പങ്കു വച്ച് മേയർ ആര്യ രാജേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തെരുവ് നായ വിഷയം പരിഹരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരസഭ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ)മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് സ്ട്രീറ്റ് ഡോഗ്‌സിനും പെറ്റ് ഡോഗ്സിനും പൂർണമായ രീതിയിൽ വാക്സിൻ നൽകുന്നതിന് വേണ്ടിയുളള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 18,19,20 തീയതികളിൽ നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 15 വെറ്റിനറി ആശുപത്രികളിൽ വളർത്തു നായകൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ നടക്കും.
അമ്പലത്തറ, കടകംപള്ളി,മൂന്നാംമൂട്, കഴക്കൂട്ടം തൃക്കണ്ണാപുരം വെട്ടിക്കുഴി, വട്ടിയൂർക്കാവ്,വിഴിഞ്ഞം,ആറ്റിൻകുഴി കുടപ്പനക്കുന്ന്,പോങ്ങുംമൂട്,പേട്ട, നാലാഞ്ചിറ,തിരുവല്ലം,ശ്രീകാര്യം എന്നിവിടങ്ങളിലാണ് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ആദ്യഘട്ടത്തിൽ ക്യാമ്പ് നടക്കുക. ഇതിനായി മൂന്ന് വർഷം ഗുണഫലം ലഭിക്കുന്ന പതിനായിരം ഡോസ് മരുന്ന് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വാങ്ങും.
നഗരവാസികൾ വളർത്തു നായകളെ വാക്സിനേഷൻ കേന്ദ്രേങ്ങളിൽ എത്തിച്ച് വാക്സിൻ നൽകുന്നതിന് വേണ്ട നടപടി കൈക്കൊള്ളണം. വാക്സിൻ സ്വീകരിക്കുന്ന വളർത്തുനായ്ക്കൾക്ക് അന്നേ ദിവസം ലൈസൻസ് നൽകുന്നതാണ്.ഒരു വർഷത്തിനുള്ളിൽ വാക്സിൻ എടുത്തിട്ടുള്ള നായകൾക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് നിയമാനുസൃത ഫീസ് ഈടാക്കി ലൈസൻസ് നൽകുന്നതായിരിക്കും. ക്യാമ്പയിന്റെ ഭാഗമായി വാക്സിൻ എടുത്ത് ലൈസൻസ് കൈപ്പറ്റാത്ത ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
25.09 .22 മുതൽ 1.11.22 വരെ 4 ടീമുകളായി നഗരത്തിൽ 100 വാർഡുകളിലും എല്ലാ തെരുവ് നായ്കൾക്കും വാക്സിനേഷൻ നൽകും. വാക്സിനേഷൻ നൽകിയ നായകളെ തിരിച്ചറിയാൻ പ്രത്യേകതരം അടയാളപ്പെടുത്തലിന് വേണ്ട സംവിധാനം ഉണ്ടാകും. സ്ട്രീറ്റ് ഡോഗുകൾക്ക് ഭക്ഷണം നൽകുന്ന ഫീഡേഴ്സുകളുടെ യോഗം പ്രത്യേകം വിളിച്ച് ആശുപത്രികൾ തിരക്കുള്ള സ്ഥലങ്ങൾ സ്കൂളുകൾ ആരാധനാലയങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇവയ്ക്ക് ഭക്ഷണം നൽകരുതെന്ന നിർദ്ദേശം നൽകും.
നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന കർശനമാക്കും. മാത്രമല്ല നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പരിശോധന കൂടുതൽ വ്യാപിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കും. ക്യാമ്പയിന്റെ ഭാഗമായി ജനങ്ങളിൽ അവബോധം നൽകുന്നതിന് വേണ്ടി അയ്യൻകാളി ഹാളിൽ വച്ച് ഒരു പൊതു സംവാദം നടത്തുന്നതിനും നഗരസഭ തീരുമാനിച്ചു. സംവാദത്തിൽ വിദഗ്‌ധരുടെ അഭിപ്രായം തേടും. കൂടാതെ പെറ്റ്സ് അഡോപ്ഷൻ ക്യാമ്പുകളും സംഘടിപ്പിക്കും. ജനങ്ങൾ പരിഭ്രാന്തരാകാതെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നഗരസഭയുടെ ക്യാമ്പയിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha
























