പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രയിനിടിച്ച് പഞ്ചായത്ത് മെമ്പർക്കും, കുന്നിക്കോട് സ്വദേശിനിയ്ക്കും ദാരുണാന്ത്യം

റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിലാണ് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറും ട്രയിനിടിച്ച് മരിച്ചത്.
കൊല്ലം കുന്നിക്കോട് സ്വദേശിനി സജീന സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ റഹീംകുട്ടിയുടെ കാൽ അറ്റുപോയിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിളക്കുടി രണ്ടാം വാർഡ് മെമ്പറാണ് മരിച്ച റഹിംകുട്ടി.
https://www.facebook.com/Malayalivartha
























