പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളത്? ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്? എന്തിനാണ് പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍? റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി

ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്? എന്തിനാണ് പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍?. റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമർശനം. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്.
ആലുവ–പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു? കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ലെന്നും, കോര്‍പറേഷന്റെ ലാഘവത്വം വെളളക്കെട്ടിന് കാരണമാകുന്നുവെന്നും കോടതി പറഞ്ഞു.
അതേ സമയം ആലുവ- പെരുമ്പാവൂർ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആലുവ- മൂന്നാർ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ എതിർപ്പുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























