ആണായി വേഷം ധരിച്ചു, ചന്തു'വായി നടിച്ച് സൗഹൃദം; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ യുവതിക്കു തടവും പിഴയും

മാവേലിക്കരയിൽ പെൺകുട്ടിയെ തട്ടികൊണ്ടുപോയ യുവതിയ്ക്ക് കടുത്ത ശിക്ഷ നൽകി കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതിക്ക് 10 വര്‍ഷം തടവുംപിഴയും ആണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെയാണ് ശിക്ഷിച്ചത്. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സജികുമാര്‍ ശിക്ഷിച്ചത്. ഇത് പ്രകാരം 1,07,000 രൂപ പിഴയുമടയ്ക്കണം.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കുകയും തട്ടിക്കൊണ്ടുപ്പോകുകയായിരുന്നു. പുരുഷനെന്നു തോന്നിക്കുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രം ധരിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























