കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു.... ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം

കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി കെഎസ്!ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്!ഇബി വ്യക്തമാക്കി.
ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണര്‍ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളില്‍ വെച്ചാണ്.
നാല്‍പ്പതിനായിരത്തിലധികം കാണികളെ ഉല്‍ക്കൊള്ളാവുന്ന തരത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മത്സരങ്ങളില്ലാതെ കാടുപിടിച്ചു കിടന്ന സ്‌റ്റേഡിയം നവീകരിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സജ്ജമാക്കിയത്.
ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ഗാലറിയുടെയും ഫ്‌ലഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്.
അതേസമയം 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു. കേരളം കാത്തിരിക്കുന്ന മത്സരത്തിനു തൊട്ടുമുമ്പായി കെഎസ്ഇബി ഫ്യൂസ് ഊരിയെന്നറിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലിലാണ്.
"
https://www.facebook.com/Malayalivartha
























