കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ, ചുട്ടുകൊന്നതാകാമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

തെരുവുനായ ആക്രമണം കൂടുന്നതോടൊപ്പം തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വാര്‍ത്തകളിൽ നിറയുകയാണ്. കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. പുള്ളിക്കടയിലാണ് സംഭവം. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലും നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വിഷം കൊടുത്തു കൊന്നതാവാമെന്നാണ് സംശയം. കൂടാതെ ചങ്ങനാശേരിയിൽ തെരുവുനായയെ കൊന്നു കെട്ടിത്തൂക്കിയ വാർത്തകളും എത്തിയിരുന്നു.
തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























