നടുറോഡില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി, കേസിൽ മൂന്നുമാസം മുമ്പ് ജാമ്യത്തിലിറങ്ങി കാണാതായ പ്രതി വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. സെല്‍വരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ സെല്‍വരാജിനെ കണ്ടെത്തിയത്. ശാസ്തവട്ടം ജങ്ഷനില്‍ നടുറോഡില്‍ വെച്ച് 2021 ഓഗസ്റ്റ് 31-നായിരുന്നു സെല്‍വരാജ് ഭാര്യ പ്രഭ (ഷീബ-37)യെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഈ കേസില്‍ മൂന്നുമാസം മുമ്പാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്.
വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടത്തുനിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























