സങ്കടക്കാഴ്ചയായി.... കൊല്ലത്ത് ബന്ധുവീട്ടില്‍ നിന്ന് മടങ്ങവേ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു.... ഭാര്യയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... കൊല്ലത്ത് ബന്ധുവീട്ടില്‍ നിന്ന് മടങ്ങവേ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു.... ഭാര്യയ്ക്ക് ദാരുണാന്ത്യം ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം മയ്യനാട് പള്ളേന്റെഴികത്ത് രമ ഡെയില്‍ റിട്ട.ഡി.എം.ഒ ഡോ.എസ് . ജഗദീഷിന്റെ ഭാര്യ ഇന്ദിരയാണ് (73) മരിച്ചത്. ഡോ.ജഗദീഷിനെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കൂട്ടിക്കല്‍ മയ്യനാട് റോഡില്‍ സുചിത്ര ജംഗ്ഷനിലായിരുന്നു സംഭവം.
സമീപത്തെ ബന്ധു വീട്ടില്‍ നിന്ന് റോഡിലേക്കിറങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ദിരയെ രക്ഷിക്കാനായില്ല.
സ്‌കൂട്ടര്‍ യാത്രികരായ യുവാക്കളും പരിക്കേറ്റ് ചികിത്സയിലാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























