Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കണക്കുകള്‍ ഇങ്ങനെ... ഓണം ബംബറില്‍ 25 കോടി പ്രതീക്ഷിച്ച് ടിക്കറ്റെടുത്തപ്പോള്‍ ആകെ കൈയില്‍ കിട്ടുന്നത് പകുതിയോളം; 25 കോടിയില്‍ ബാങ്കിലെത്തുക 15.75 കോടി; പക്ഷേ സമ്മാനാര്‍ഹന് കിട്ടുന്നത് 12.88 കോടി മാത്രം; ലോട്ടറിയടിച്ചത് സര്‍ക്കാരിന്

20 SEPTEMBER 2022 08:02 AM IST
മലയാളി വാര്‍ത്ത

തിരുവോണം ബംബര്‍ ലോട്ടറിയടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ ഭാഗ്യ കഥകള്‍ തുടരുകയാണ്. എന്നാല്‍ ലോട്ടറിയിലെ കാണാക്കണക്കുകള്‍ സാധാരണക്കാരനേയും അസ്വസ്ഥനാക്കുന്നു. ഒന്നാം സമ്മാനം 25 കോടിയാണെങ്കിലും സമ്മാനം ലഭിച്ചയാള്‍ക്ക് നികുതികളെല്ലാം കഴിച്ച് 15 കോടി 75 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതിയിനത്തില്‍ അടക്കേണ്ടി വരുമത്രെ.

ഒരു ഫേസ്ബുക്ക് കുറുപ്പിലാണ് നികുതി അടക്കേണ്ടതിനെ കുറിച്ച് വിശദമായി പറയുന്നത്. 25 കോടി ഒന്നാം സമ്മാനം അടിച്ചാല്‍ ഏജന്റ് കമ്മീഷനും ടാക്‌സും കിഴിച്ച് 15.75 കോടി രൂപയാകും വിജയിയുടെ അക്കൗണ്ടില്‍ എത്തുക. എന്നാല്‍ നികുതി അവിടം കൊണ്ട് തീരുന്നതല്ല ടാക്‌സ് കണക്കുകള്‍. അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്‌സിന്റെ 37% സര്‍ചാര്‍ജ് അടക്കണം.

കൂടാതെ ടാക്‌സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. ഇങ്ങനെ കണക്കുകളെല്ലാം കുറച്ച് വിജയിക്ക് ആകെ ഉപയോഗിക്കാന്‍ കഴിയുക 12.88 കോടി രൂപ മാത്രമാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അടുത്ത വര്‍ഷം ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയാല്‍ അല്ലെങ്കില്‍ നറക്കെടുപ്പ് നടന്നു കഴിഞ്ഞാല്‍ മാധ്യമങ്ങളില്‍ ഇന്ന് ബംബര്‍ സമ്മാനം കിട്ടിയ വ്യക്തിയുടെ ഒരു ഇന്റര്‍വ്യൂ വരാന്‍ സാധ്യതയുണ്ട്. അതില്‍ അദ്ദേഹം ഒരു ആരോപണം ഉന്നയിക്കും.

'ടാക്‌സ് എല്ലാം കുറച്ച് എനിക്ക് ലഭിച്ച 15 കോടി 75 ലക്ഷം രൂപയ്ക്ക് പുറമെ 2.86 കോടി രൂപ കൂടി നികുതി അടക്കാന്‍ ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ടു' എന്നായിരിക്കും ആരോപണം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് കഴിഞ്ഞ വര്‍ഷത്തെ വിജയിയും ഇതേ കാര്യം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതി അടക്കേണ്ടി വന്നു എന്ന്.

ഒരു മാധ്യമവും യഥാര്‍ത്ഥ കണക്കുകള്‍ പറയില്ല. കുറച്ച് ദിവസം സര്‍ക്കാരിനെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനേയും തെറിവിളിപ്പിക്കാം.

25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്ബറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% ഠഉട (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.

അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്‌സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. ചുരുക്കി പറഞ്ഞാല്‍ 25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന്‍ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാന്‍ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാള്‍ സ്വയം അടക്കേണ്ടതാണ്.

ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വര്‍ഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു. ഇക്കാര്യം അദ്ദേഹം ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ല എങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ അടുത്ത ഓണത്തിന് ആദായ നികുതി വകുപ്പ് 2.86 കോടി രൂപ കൂടെ നികുതി അടക്കാന്‍ ആവശ്യപ്പെട്ടു എന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന വീഡിയോ നമുക്ക് കാണാം.

ഗൂഗിളില്‍ ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ പേജില്‍ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (10 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (24 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (41 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (12 hours ago)

Malayali Vartha Recommends