Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

തെരുവുനായ ശല്യം, സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് കക്ഷി ചേരും, ജില്ലയിലെ മുഴുവൻ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും ഹർജിയിൽ പങ്കാളികളാകാൻ നിർദ്ദേശം...!

20 SEPTEMBER 2022 08:44 AM IST
മലയാളി വാര്‍ത്ത

അക്രമണകാരികളായ തെരുവ്നായ്ക്കളെയും പേവിഷബാധയുള്ള നായ്ക്കളെയും നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവൻ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും ഹർജിയിൽ പങ്കാളികളാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പേപ്പട്ടി ആക്രമണങ്ങൾ ഗുരുതരമായ വിഷയമായാണ് കാണുന്നതെന്നും ഇതിന് വൈകാതെ തന്നെ പ്രതിവിധി കാണണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ പൊതുവായ അഭിപ്രായമുയർന്നു. അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നമാണ്. പച്ചമാംസം കഴിക്കുന്ന നായ്ക്കൾ കൂടുതൽ ആക്രമണകാരികളായി മാറുന്നുവെന്നാണ് കണ്ടെത്തിയിട്ടുളളത്.

അതുകൊണ്ടു മാലിന്യങ്ങൾ മറവുചെയ്യാൻ അറവുശാലകൾക്ക് സൗകര്യങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഈ സൗകര്യം ഇല്ലാത്ത അറവുശാലകളുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും കൗൺസിൽ യോഗം തീരുമാനിച്ചു.

അതേസമയം, തെരുവുനായ ശല്യം നേരിടുന്നതിനുള്ള എ.ബി.സി. ഷെൽട്ടർ ആരംഭിക്കാനുള്ള ഫണ്ടിനായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതി റിവിഷൻ ഉടനടി പൂർത്തിയാക്കണമെന്ന് നിർദേശം. പദ്ധതി റിവിഷനായുള്ള വെബ്‌സൈറ്റ് ഇന്നു മുതൽ തുറന്നുകൊടുക്കും. പ്ലാൻ റിവിഷൻ സെപ്റ്റംബർ 24ന് മുമ്പ് പൂർത്തിയാക്കണമെന്ന് തെരുവുനായ ശല്യം കൈകാര്യം ചെയ്യുന്നതു ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം നിർദേശിച്ചു.

വെബ്‌സൈ്റ്റ് ഇന്ന് മുതൽ 30 വരെ തുറന്നുകൊടുക്കും. ഗ്രാമപഞ്ചായത്തുകൾ മൂന്നു ലക്ഷവും ബ്‌ളോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവും ഫണ്ടിലേക്കു കൈമാറണമെന്നാണ് നിർദേശം. ജില്ലാപഞ്ചായത്ത് 10 ലക്ഷത്തിൽ കുറയാത്ത തുകയും നൽകും. സെപ്റ്റംബർ 30ന് മുമ്പ് വളർത്തുനായകൾക്കു ലൈൻസൻസ് നിർബന്ധമായും എടുക്കണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ വ്യക്തമാക്കി. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വാക്‌സിനേഷൻ എടുക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറി ഉറപ്പാക്കണം. ലൈസൻസെടുക്കുന്ന വളർത്തുമൃഗങ്ങൾക്കു വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

കോട്ടയം കോടിമതയിൽ തുടങ്ങുന്ന മൃഗ ജനന നിയന്ത്രണകേന്ദ്രം (എ.ബി.സി. ഷെൽട്ടറുകൾ) സെപ്റ്റംബർ 30ന് മുമ്പു തുറന്നുകൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. മൃഗക്ഷേമ വകുപ്പിന്റെ നിബന്ധനകളനുസരിച്ച് എ.ബി.സി. സെന്റർ തുടങ്ങാനുള്ള 20 സെന്റ് ലഭ്യമാക്കാൻ ഇതുവരെ തദ്ദേശസ്ഥാപനങ്ങൾക്കായിട്ടില്ല എന്ന പ്രതിസന്ധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പാലാ നഗരസഭയും വാഴൂർ ബ്‌ളോക്ക് പഞ്ചായത്തും ഷെൽട്ടറുകൾ തുടങ്ങാനുള്ള സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്‌കൂൾ പരിസരത്തും കുട്ടികൾ പോകുന്ന വഴിയിലുമുള്ള തെരുവുനായ്ക്കൾക്കു വാക്‌സിനേഷന് മുൻഗണന നൽകണം. തെരുവുനായ ആക്രമണമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വാർഡ്്തല സമിതികളിലൂടെ ബോധവൽക്കരണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അതുപോലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകാൻ സാധിച്ച കോട്ടയം ജില്ലയിൽ ഇന്നലെ വരെ 28000 വളർത്തുമൃഗങ്ങൾക്കു വാക്‌സിൻ നൽകി എന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരി പറഞ്ഞു. ജില്ലയിൽ 1500 തെരുവുനായ്ക്കൾക്കു വാക്‌സിൻ നൽകി. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം ജില്ലയ്ക്കു കൂടുതൽ വാക്‌സിൻ അനുവദിച്ചുവെന്നും ഡോ. ഷാജി പണിക്കശേരി പറഞ്ഞു.

തെരുവുനായകൾക്ക് വാക്‌സിൻ നൽകുന്നതിനിടെ ജില്ലയിൽ 28 ഡോക്ടർമാർക്കു കടിയേറ്റിട്ടുണ്ട്. 2500 പശുക്കൾക്കും ആടുകൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. 62 മൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ ഡയറക്ടർ ബിനു ജോൺ, തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (1 hour ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (2 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (4 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (4 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (6 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News