വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്... ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍, സംഭവമിങ്ങനെ....

വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്... ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍, സംഭവമിങ്ങനെ.... കൊല്ലം ചടയമംഗലത്ത് യുവതിയെ ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അടൂര്‍ പഴകുളം സ്വദേശിനിയായ ലക്ഷ്മിപിള്ള (24) ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് നിന്നും തിരികെ നാട്ടിലെത്തിയ ഭര്‍ത്താവ് കിഷോറാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുവൈറ്റില്‍ നിന്നും വീട്ടിലെത്തിയ കിഷോര്‍ ഭാര്യയെ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടര്‍ന്ന വീടിനകത്തേയ്ക്ക് പ്രവേശിച്ചെങ്കിലും കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ ലക്ഷ്മി തൂങ്ങി നില്‍ക്കുകയായിരുന്നു. അടൂരില്‍ നിന്നും ഭാര്യയുടെ മാതാവിനെ അടക്കം വിളിച്ചു വരുത്തിയാണ് കിഷോര്‍ മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്.
സംഭവസ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണമെന്തെന്ന് അന്വേഷിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha


























