വേണുഗോപാല്‍ പറന്നു... രാഹുല്‍ ഗാന്ധിയുടെ കാല്‍നടയാത്ര ഇടയ്ക്ക് നിര്‍ത്തി വച്ച് ഡല്‍ഹിയില്‍ വിമാനത്തിലെത്താന്‍ വലിയ ശ്രമം; മണ്ണ് ഇളകി പോകാതിരിക്കാന്‍ രാഹുല്‍ ഗാന്ധിയെ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു; ബിജെപിയുടെ ട്രോള്‍ ഭയന്ന് യാത്ര നിര്‍ത്താതെ വേണുഗോപാലിനെ ഡല്‍ഹിയിലയച്ചു; ജോഡോ യാത്ര പെട്ടന്ന് തീര്‍ക്കാന്‍ ശ്രമം

കേരളം മൊത്തം ബ്ലോക്കുണ്ടാക്കി നടന്ന് നീങ്ങേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ രാഹുല്‍ ഗാന്ധിക്ക്. ഇപ്പോള്‍ സ്വന്തം മണ്ണ് പോലും ഒലിച്ച് പോകുന്ന അവസ്ഥയാണ്. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളേറെയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തുന്ന നിര്‍ണായക നീക്കം ശശി തരൂരിന് അനുകൂലമാകും. ഇതോടെ സോണിയാജി രാഹുലിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. അങ്ങനെ കാല്‍നടയാത്ര വിമാന യാത്രയാകുമെന്ന് കരുതിയതാണ്. ഇത് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞു.
നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. പകരം കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം തുടരും. ഭാരത് ജോഡോ യാത്രയ്ക്കു താല്‍കാലിക ഇടവേള നല്‍കി രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തി, പിറ്റേന്നു ചാലക്കുടിയില്‍നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങാന്‍ ഒരു ദിനം മാത്രം ശേഷിക്കെ നിര്‍ണായക നീക്കങ്ങളാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തുന്നത്. ഉടന്‍ വിജ്ഞാപനം ഇറങ്ങാനിരിക്കെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഗെലോട്ട് ഇന്നലെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെയും കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയെയും കാണും. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിന് തന്നെ ഹൈക്കാന്‍ഡ് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതറിയിക്കാനാണോ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആരെന്ന തീരുമാനമെടുക്കാനാണോ സോണിയയെയും രാഹുലിനെയും കാണുന്നതെന്ന ചോദ്യങ്ങളടക്കം പല അഭ്യൂഹങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. രാവിലെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണുന്ന ഗലോട്ട് വൈകീട്ടോടെ കേരളത്തിലെത്തും.
കേരളത്തില്‍ വച്ച് രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തും. ശേഷമാകും നിര്‍ണായക തീരുമാനത്തിലേക്ക് കടക്കുക. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നാണ് വിലയിരുത്തലുകള്‍. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണം, അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിലപാടാണ് ഗെലോട്ടിന്റെതെന്നാണ് വ്യക്തമാകുന്നത്.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ അനുവദിക്കില്ലെന്ന മുന്‍ നിലപാട് തന്നെയാണ് ഇപ്പോഴും അദ്ദേഹം ആവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രി തന്നെ അശോക് ഗെലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് നിബന്ധകള്‍ വച്ചതിന് പിന്നാലെയാണ് അശോക് ഗെലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നാണ് വ്യക്തമായത്.
യോഗത്തില്‍ എന്ത് തീരുമാനം കൈകൊണ്ടു എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ രാത്രി വൈകി എംഎല്‍എമാരുടെ യോഗം വിളിച്ചത് അസാധാരണമാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നാല്‍ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കൈമാറാതിരിക്കാനാകും യോഗം വിളിച്ചതെന്നും വിലയിരുത്തലുകളുണ്ട്. ഇതെല്ലാം കൊണ്ട് രാഹുലിന്റെ യാത്ര എപ്പോള്‍ വേണമോ നിന്നേക്കാമെന്ന അവസ്ഥയാണ്.
"
https://www.facebook.com/Malayalivartha
























