പപ്പാ അതൊന്നു മറയ്ക്കാമോ... മകള്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി ലോണെടുത്തു; ആ ലോണ്‍ മകളുടെ ജീവനെടുത്തു; ജപ്തി നോട്ടിസില്‍ മനംനൊന്ത് കോളേജില്‍ നിന്നെത്തിയ മകള്‍ ആത്മഹത്യ ചെയ്തു; അഭിരാമിയുടെ മരണത്തില്‍ കേരളബാങ്കിന് മുന്നില്‍ പ്രതിഷേധം

ജപ്തി ഭീഷണിയില്‍ വീണ്ടും ആത്മഹത്യ. ജപ്തി ഭീഷണിയെ തുടര്‍ന്ന് കൊല്ലത്തെ കോളേജ് വിദ്യാര്‍ഥിനി അഭിരാമിയുടെ (18) ആത്മഹത്യയുടെ നൊമ്പരത്തിലാണ് നാട്. വീട് പണിയാനായെടുത്ത വായ്പയാണ് അഭിരാമിയുടെ ജീവനെടുത്തത്. കോളേജില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വീട് ജപ്തിക്ക് ബാങ്കില്‍ നിന്നും ലഭിച്ച ജപ്തി നോട്ടീസ് കണ്ടതോടെയാണ് അഭിരാമി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മനംനൊന്ത് അഭിരാമി തൂങ്ങി മരിക്കുകയായിരുന്നു.
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് നാടിനെ നൊമ്പരത്തിലാക്കി ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു അഭിരാമിയുടെ ആത്മഹത്യ. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അഭിരാമി. ഇന്ന് വൈകിട്ട് കോളേജില്‍ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. ഇത് വലിയ മനോവിഷമമാണ് അഭിരാമിയില്‍ ഉണ്ടാക്കിയത്.
മനോവിഷമം സഹിക്കാനാകാതെ അവള്‍ തൂങ്ങി മരിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് വീടുപണിക്ക് വേണ്ടി അഭിരാമിയുടെ കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചില്‍ നിന്നും പണം വായ്പയായി എടുത്തത്. ബാങ്കില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തത്. ഇതാണ് പലിശയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.
അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകള്‍ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
നാലുവര്‍ഷം മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജിത്കുമാറിന്റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കള്‍ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവര്‍ക്ക് നോട്ടീസ് നല്‍കി.
തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജില്‍ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയില്‍ കയറി കതകടച്ചു. തുറക്കാതായതോടെ അയല്‍വാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്‌കരിക്കും. അതേസമയം സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നല്‍കിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകള്‍ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
ചൊവ്വാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചു. ഈസമയത്ത് വീട്ടില്‍ അജികുമാറിന്റെ പ്രായമായ അച്ഛനും അമ്മയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അജികുമാറും ഭാര്യയും മകളും ചെങ്ങന്നൂരില്‍ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീട്ടിലെത്തിയപ്പോള്‍ ബോര്‍ഡ് കണ്ട് മകള്‍ ദുഃഖിതയായിരുന്നെന്ന് അജികുമാര്‍ പോലീസിനോട് പറഞ്ഞു.
വിവരം അന്വേഷിക്കാനായി അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ ജന്നല്‍ക്കമ്പിയില്‍ ഷാള്‍ കുരുക്കി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























