ഇനി തരൂര്‍ തീരുമാനിക്കും... ശശി തരൂര്‍ മത്സരിക്കുന്നതിന് സോണിയാ ഗാന്ധി സമ്മതം നല്‍കിയതോടെ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി കേരള നേതാക്കള്‍; ശശി തരൂരിനെ തള്ളിപ്പറഞ്ഞ് കേരള നേതാക്കള്‍; രാഹുല്‍ ഗാന്ധിയെ കേരളം കടത്തി പ്രമേയം പാസാക്കും; ശശി തരൂരിന്റെ നീക്കം വിജയിക്കാന്‍ സാധ്യത

ശശി തരൂര്‍ എം പി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാതിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. അതേ സമയം ശശി തരൂര്‍ പിന്നോട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം അനിവാര്യമാണെന്നതടക്കമുള്ള നിലപാടുകള്‍ ശശി തരൂര്‍ എം പി സോണിയ ഗാന്ധിയെ കണ്ട് വിശദീകരിച്ചു.
ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന നിലപാട് സോണിയ ഗാന്ധി കൂട്ടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധി അധ്യക്ഷനായി വരണമെന്ന ആവശ്യമുന്നയിച്ച് രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, അടക്കമുള്ള പി സി സികള്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്. രാഹുല്‍ തയ്യാറായില്ലെങ്കില്‍ അശോക് ഗലോട്ടിന്റെ പേരാണ് മുന്‍പന്തിയില്‍.
അതേസമയം തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക നാളെ മുതല്‍ എ ഐ സി സി ആസ്ഥാനത്ത് നിന്നും പിസിസികളില്‍ നിന്നും പരിശോധനക്കായി ലഭ്യമാകും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സരമുറപ്പിച്ചു കൊണ്ട് തിരുത്തല്‍വാദിനേതാക്കളുടെ സംഘമായ ജി23 രംഗത്തുണ്ട്. രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് ശശി തരൂര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്തുണ്ടാകുമെന്ന് മറ്റൊരു ജി23 നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഗഹ്ലോതും തരൂരും തമ്മിലുള്ള മത്സരം ഏറക്കുറെ ഉറപ്പാണ്. സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി രാഹുല്‍ വന്നാലും തിവാരി ഉണ്ടാകുമെന്നതിനാല്‍ മത്സരം ഒഴിവാകില്ല. തിവാരിയും തരൂരും ഒരുമിച്ചു മത്സരിക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. തിരുത്തല്‍വാദിപക്ഷത്ത് അത്തരമൊരു സാധ്യത ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണറിയുന്നത്.
കാമരാജിന്റെ മാതൃകയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നതില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിലെ ഓരോ അംഗത്തിനും പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം ജനാധിപത്യം സി.പി.എമ്മിനുപോലും അവകാശപ്പെടാനാകില്ലഅദ്ദേഹം പറഞ്ഞു. 1969ല്‍ കോണ്‍ഗ്രസ് രണ്ടുചേരിയായപ്പോള്‍ നെഹ്‌റു കുടുംബത്തോടു താത്പര്യം കാണിച്ച് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച പ്രസിഡന്റാണ് കാമരാജ്.
അധ്യക്ഷപദത്തിലേക്ക് മത്സരിക്കാന്‍ നെഹ്രുകുടുംബം നിര്‍ദേശിച്ചിട്ടുള്ള അശോക് ഗഹ്‌ലോട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയേക്കാവുന്ന ഉപാധികളാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് സൂചന.
അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളില്‍ ആകാംക്ഷ. ദേശീയനേതൃത്വത്തിന്റെകൂടി അംഗീകാരത്തോടെ പൊതുസമ്മതനായി രംഗത്തുവരാനാണ് തരൂരിന്റെ ആഗ്രഹമെന്നാണ് സംസ്ഥാനനേതാക്കളുടെ വിലയിരുത്തല്‍. ജി23 നേതാക്കള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും സോണിയാഗാന്ധിയുമായി അടുപ്പവും വിശ്വാസവും സൂക്ഷിക്കുന്നയാളാണ് തരൂര്‍. ഈ സാഹചര്യത്തിലാണ് തരൂര്‍ ഒത്തുതീര്‍പ്പ് സാധ്യതതേടുന്നത്.
സംസ്ഥാനഘടകം നെഹ്രു കുടുംബത്തോടൊപ്പമാണെന്ന് ഏതാണ്ടെല്ലാ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമൊക്കെ ദേശീയനേതൃത്വത്തോടുള്ള കൂറ് ചൊവ്വാഴ്ച ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി മത്സരിക്കണമെന്നാണ് അവരുടെയെല്ലാം ആവശ്യം. എന്നാല്‍ ശശി തരൂര്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
"
https://www.facebook.com/Malayalivartha
























