ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും മുസ്ലിം മതവിശ്വാസ ചുറ്റുപാടിലാണ്; ഞാനും 15 വയസ്സു വരെ ഈ വിശ്വാസങ്ങളൊക്കെ പേറി നിങ്ങളെ പോലെ വാദിച്ചു എന്റേതാണ് ശെരി എന്ന് കരുതി ജീവിച്ചു; ചോദ്യങ്ങൾക്കുത്തരം കണ്ടെത്തി കാര്യങ്ങൾ മനസ്സിലാക്കി അതുപേക്ഷിച്ചു; വരുന്ന തലമുറ ഈ ചങ്ങലപ്പൂട്ടിൽ അടിമപ്പെട്ടു ജീവിക്കരുതെന്ന ആഗ്രഹത്തിൽ ജീവൽ ഭയമുണ്ടായിട്ടും തുറന്നു പറയുന്നു; ലാഭം മനഃസംതൃപ്തി മാത്രമാണ്; നഷ്ടം നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുണ്ടായിട്ടുണ്ട്; തുറന്നടിച്ച് ജസ്‌ല മാടശേരി

ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും മുസ്ലിം മതവിശ്വാസ ചുറ്റുപാടിലാണ്. എനിക്ക് കൂടുതൽ അറിയുന്നതും ഞാൻ പഠിച്ചതും അനുഭവിച്ചതും ഈ മതത്തിന്റെ കെട്ടുപാടുകളാണ്. എല്ലാ മതത്തെയും ഞാൻ വിമർശിക്കാറുണ്ട് അന്ധവിശ്വാസങ്ങളെയും ചൂണ്ടിക്കാട്ടാറുണ്ട് വിമർശിക്കാറുണ്ട്. പിന്നെ വിമർശനം എന്റെ തൊഴിലല്ല. തുറന്നടിച്ച് ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബാലൻസിങ് ചെയ്യണമായിരിക്കും. നിങ്ങടെ ഒരു തെറ്റ് പറയണമെങ്കിൽ എല്ലാരുടെയും തെറ്റുകൾ ഒപ്പം പറയണമായിരിക്കും. ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും മുസ്ലിം മതവിശ്വാസ ചുറ്റുപാടിലാണ്. എനിക്ക് കൂടുതൽ അറിയുന്നതും ഞാൻ പഠിച്ചതും അനുഭവിച്ചതും ഈ മതത്തിന്റെ കെട്ടുപാടുകളാണ്.
എല്ലാ മതത്തെയും ഞാൻ വിമർശിക്കാറുണ്ട് അന്ധവിശ്വാസങ്ങളെയും ചൂണ്ടിക്കാട്ടാറുണ്ട് വിമർശിക്കാറുണ്ട്. പിന്നെ വിമർശനം എന്റെ തൊഴിലല്ല. മത വിമർശനംനടത്തി ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല. ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ എല്ലാം അന്ധ വിശ്വാസമാണ്. കൂടുതൽ അറിയുന്നതിനെ കൂടുതൽ അനുഭവിച്ചതിനെ കൂടുതൽ തിരിച്ചറിഞ്ഞതിനെ കൂടുതൽ വിമർശിക്കുന്നത് മനുഷ്യസഹജമായി കണ്ടാൽ മതി.
ഞാനും ഒരു 15 വയസ്സുവരെ ഈ വിശ്വാസങ്ങളൊക്കെ പേറി നിങ്ങളെ പോലെ വാദിച്ചു എന്റേതാണ് ശെരി എന്ന് കരുതി ജീവിച്ച ആൾ തന്നെയായിരുന്നു. വായിച്ചു .. അറിഞ്ഞു .. യാത്ര ചെയ്തു .. പഠിച്ചു .. ചോദ്യങ്ങൾക്കുത്തരം കണ്ടെത്തി .. കാര്യങ്ങൾ മനസ്സിലാക്കി .. അതുപേക്ഷിച്ചു. തിരിച്ചറിവിൽ നിന്ന് നാളെ വരുന്ന തലമുറ ഈ ചങ്ങലപ്പൂട്ടിൽ അടിമപ്പെട്ടു ജീവിക്കരുതെന്ന ആഗ്രഹത്തിൽ ജീവൽഭയമുണ്ടായിട്ടും തുറന്നു പറയുന്നു ചില കാര്യങ്ങൾ എന്ന് മാത്രം .
ലാഭം മനഃസംതൃപ്തി മാത്രമാണ് .നഷ്ടം നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുണ്ടായിട്ടുണ്ട്. പറയുന്നില്ല എന്നതിനർത്ഥം നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല എന്നല്ല. പറഞ്ഞെന്നു മാത്രം . തുമ്മിയാൽ തെറിക്കുന്ന മൂക്കാണെൽ തെറിക്കട്ടെ എന്നെ.
https://www.facebook.com/Malayalivartha
























