എതിരാളികളെ ഭയപ്പെടുത്താന്‍ നാടന്‍ ബോംബെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുമ്പ ബോംബാക്രമണ കേസ് .... കുളത്തൂര്‍ പൗണ്ട് കടവ് നിവാസികളായ സുബാഷ് ചന്ദ്ര ബോസും സുരേഷും പ്രതികള്‍ ,കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തു

എതിരാളികളെ ഭയപ്പെടുത്താന്‍ നാടന്‍ ബോംബെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുമ്പ ബോംബാക്രമണ കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അശ്വതി നായരാണ് വിചാരണക്കായി കേസ് റെക്കോര്‍ഡുകള്‍ സെഷന്‍സ് കോടതിക്കയച്ചത്.
കുളത്തൂര്‍ പൗണ്ട് കടവ് നിവാസികളായ സുബാഷ് ചന്ദ്ര ബോസ് , സുരേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
2014 മെയ് 31 രാത്രി 10.30 മണിക്കാണ് സംഭവം നടന്നത്. നിയമാനുസരണമുള്ള ലൈസന്‍സോ അധികാരപത്രമോ ഇല്ലാതെ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുവാനോ സൂക്ഷിക്കുവാനോ പാടില്ലായെന്ന നിയമം നിലവിലിരിക്കേ ആയതിന് വിപരീതമായി ഒന്നും രണ്ടും പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച15 നാടന്‍ ബോംബുകള്‍ ഉണ്ടാക്കി ആറ്റിന്‍കുഴി മണ്‍വിള റോഡില്‍ കുളത്തൂര്‍ ജംഗ്ഷനില്‍ കടകള്‍ക്ക് മുന്‍വശം റോഡില്‍ ബോംബുകള്‍ എറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുറ്റം ചെയ്തുവെന്നാണ് കേസ്.
കഴക്കൂട്ടത്ത് നടത്തി വരുന്ന പടക്കക്കടയില്‍ നിന്ന് ഒന്നാം പ്രതി വലിയ തോതില്‍ മാലപ്പടക്കങ്ങള്‍ വാങ്ങി അതില്‍ നിന്നും കരിമരുന്നെടുത്ത് ബോംബുണ്ടാക്കിയെന്നാണ് കേസ്. പടക്കക്കടയുടമ ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞ് പോലീസിന് മൊഴി നല്‍കിയത് കുറ്റപത്രത്തോടൊപ്പമുണ്ട്.
"
https://www.facebook.com/Malayalivartha
























