Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

എന്‍ ഐ റ്റി വിദ്യാര്‍ത്ഥിനി ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇന്ദു കൊലക്കേസ് .... പ്രതി ഡിസംബര്‍ 19 ന് ഹാജരാകാന്‍ എറണാകുളം സെഷന്‍സ് കോടതി ഉത്തരവ്

21 SEPTEMBER 2022 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

കോഴിക്കോട് എന്‍ ഐ റ്റി വിദ്യാര്‍ത്ഥിനി തിരുവനന്തപുരം സ്വദേശിനി ഇന്ദുവിനെ അതേ കോളേജ് പ്രൊഫസര്‍ ബാലരാമപുരം സ്വദേശി സുബാഷ് ആലുവപ്പുഴ പാലത്തില്‍ വച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇന്ദു കൊലക്കേസില്‍ പ്രതി സുബാഷ്. കെ. ഡിസംബര്‍ 19 ന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

 

 

വിചാരണക്കുണ്ടായിരുന്ന വിലക്ക് (സ്‌റ്റേ) ഹൈക്കോടതി നീക്കം (വെക്കേറ്റ് ) ചെയ്തതിനെ തുടര്‍ന്നാണ് പ്രതി ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. സവര്‍ണ്ണ സമ്പന്ന നായര്‍ കുടുംബാംഗമായ ഇന്ദു അവര്‍ണ്ണ കുടുംബാംഗമായ സുബാഷുമായി കോഴിക്കോട് കോളേജിന് സമീപം ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും വിവാഹത്തിന് സമ്മതിക്കാതെ മറ്റൊരു വിവാഹം ഉറപ്പിച്ചതില്‍ നിന്ന് പിന്‍മാറാത്തതാണ് കൊലക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2012 ഡിസംബര്‍ 30 നാണ് പ്രൊഫസര്‍ അറസ്റ്റിലായത്.

2010 ഏപ്രില്‍ 24 നാണ് സംസ്ഥാനത്തെ നടുക്കിയ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം നടന്നത്. നാലാം നാളാണ് മൃത ശശീരം ലഭിച്ചത്. കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവും എന്‍ഐടിയിലെ അസിസ്റ്റന്റ് പ്രഫസറായ സുഭാഷും തമ്മിലുള്ള പ്രണയമാണ് ഒടുവില്‍ കൊലപാതകത്തിലെത്തിയത്. 2008 2010 കാലയളവിലെ രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. തന്നെ തഴഞ്ഞ് ഇന്ദു മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതാണ് സുഭാഷിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2012ല്‍ അന്വേഷണസംഘം കണ്ടെത്തിയത്.

പോലീസ് കുറ്റപത്രം ഇപ്രകാരമാണ്:

2010 മുതല്‍ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്.
എന്‍ഐടി കാമ്പസിന് അര കിലോമീറ്റര്‍ ദൂരെയുള്ള ഇരുനിലക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു ഒരു വര്‍ഷത്തോളം ഇവരുടെ താമസം.

 


അയല്‍വാസികള്‍ക്കെല്ലാം ഇവരുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ഈ വീട്ടില്‍നിന്ന് അന്വേഷണ സംഘം ഇന്ദുവിന്റെ വസ്ത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. സുഭാഷുമായി പ്രണയത്തിലായിരുന്നെങ്കിലും ഇന്ദു വിവാഹത്തിന് സമ്മതം മൂളി. 2012 മെയ് 16ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ഇന്ദുവിനെ വിവാഹത്തിന് നിര്‍ബന്ധിയ്ക്കാന്‍ തന്നെ സുഭാഷ് തീരുമാനിച്ചു.

ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതിയും തയ്യാറാക്കി. തീവണ്ടി ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബര്‍ത്തുകള്‍ ചോദിച്ചുവാങ്ങി.

25 ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി അന്ന് വൈകീട്ട് ദില്ലിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവല്‍ ഏജന്റ് വഴി ദില്ലിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.

കോഴിക്കോട്ട് പോകാന്‍ തീരുമാനിച്ച 2010 ഏപ്രില്‍ 24ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ നടുക്കി. പ്രണയം പകയായി മാറി. അന്നേ ദിവസം വൈകിട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍ ബി. വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തത്.

കര്‍ട്ടന്‍ താഴ്ത്തിയിട്ട് ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടെങ്കിലും ഇന്ദു അതിന് വഴങ്ങിയില്ല. സംസാരം മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാര്‍ട്ട്‌മെന്റിന്റെ വാതിലനടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇന്ദു ഉറപ്പിച്ച പറഞ്ഞതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. ആലുവ പുഴയ്ക്ക് മുകളിലൂടെ തീവണ്ടി കടന്നുപോകുമ്പോഴായിരുന്നു ഇന്ദു പുറത്തേക്ക് വീണത്. റെയില്‍പാലത്തിന്റെ തൂണില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു. നാലുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ദുവിനെ കാണാനില്ലെന്ന് ആദ്യം പരാതി നല്‍കിയത് സുഭാഷ് തന്നെയായിരുന്നു. താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇന്ദു ട്രെയിനിന്റെ വാതിലിന്റെ അടുത്തേക്കു പോയിരുന്നെന്നും സുഭാഷ് പോലീസിനോടു പറഞ്ഞിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഇന്ദുവിനെ കാണാതായതെന്നും ഇയാള്‍ മൊഴി നല്കിയിരുന്നു.

താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാലാണു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതെന്നാണ് സുഭാഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (6 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (15 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (48 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends