കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റ് കോഴക്കേസ്.... പ്രതി ഡയറക്ടര്‍ ഡോ.ബെന്നറ്റ് എബ്രഹാം ഹാജരാകാന്‍ ഉത്തരവ്, തെളിവില്ലെന്ന െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു, കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി

കാരക്കോണം എസ്. എം. സി. എസ്. ഐ മെഡിക്കല്‍ കോളേജ് സീറ്റ് കോഴക്കേസില്‍ പ്രതിയായ ഡയറക്ടര്‍ ഡോ.ബെന്നറ്റ് എബ്രഹാം ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പ്രതി ഒക്ടോബര്‍ 20 ന് ഹാജരാകാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.എഫ്.ഷിജു ആണ്
ഉത്തരവിട്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 405 , 406 ( കുറ്റകരമായ ട്രസ്റ്റ് ലംഘനം) , 420 ( ചതിക്കല്‍ , കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം തട്ടല്‍) എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്താണ് പ്രതിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. കോളജില്‍ എം.ഡി, എം.ബി.ബി.എസ് സീററുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ ക്യാപിറ്റേഷന്‍ ഫീസിനത്തില്‍ കൈപ്പറ്റിയ ശേഷം പ്രവേശനം നല്‍കുകയോ ചതിച്ചെടുത്ത പണം തിര്യെ നല്‍കുകയോ ചെയ്തില്ലെന്നാണ് കേസ്.
കാരക്കോണം മെഡിക്കല്‍ കോളേജ് സാമ്പത്തിക തട്ടിപ്പു കേസില്‍ െ്രെകംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. തെളിവില്ലെന്ന െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. 2022 ഫെബ്രുവരി 12നാണ് ഹൈക്കോടതി െ്രെകംബ്രാഞ്ച് റഫര്‍ റിപ്പോര്‍ട്ട് തള്ളിയത്. കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സാമ്പത്തിക ക്രമക്കേടില്‍ തെളിവില്ല എന്നായിരുന്നു െ്രെകംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്.
കേസില്‍ വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ െ്രെകംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കാന്‍ െ്രെകംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.
കോളജില്‍ എം.ഡി, എം.ബി.ബി.എസ് സീററുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ ക്യാപിറ്റേഷന്‍ ഫീസിനത്തില്‍ കൈപ്പറ്റിയ ശേഷം പ്രവേശനം നല്‍കിയില്ലെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം വെള്ളറട, നെയ്യാറ്റിന്‍കര, മ്യൂസിയം പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha
























