Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

ആ ഭയം ഉള്ളിൽ തട്ടിയതോടെ ദിലീപ് ഓടുന്നു: പണം വാരി എറിയാൻ ആക്കൂട്ടരും, പറക്കുന്നത് അവിടേക്ക്:- നാളെത്തെ ആ വിധിയിൽ എല്ലാം തീരുന്നു | കേസ് അട്ടിമറി ട്വിസ്റ്റിലേക്ക്?

21 SEPTEMBER 2022 09:49 AM IST
മലയാളി വാര്‍ത്ത

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്, നടിയെ ആക്രമിച്ച കേസിൽ പതിനഞ്ചാം പ്രതിയുടെ കേസ് നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും മാറ്റിയ നടപടി വിചാരണ കോടതി കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ച് ആക്കുകയായിരുന്നു പിന്നീട്.

ഇപ്പോഴിതാ ഈ വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തുകയാണ് അഡ്വ പ്രിയദർശൻ തമ്പി. ഒരു ചാനൽ ചർച്ചയ്ക്കിടെ ആയിരുന്നു അഡ്വ പ്രിയദർശൻ തമ്പിയുടെ വിമർശനം. മനപ്പൂര്‍വ്വമല്ലാത്ത ഒരു തെറ്റായി അവഗണിക്കാന്‍ പറ്റുന്നതാണോ ഗൗരവതരമായ ഒരു കേസിലെ പിഴവെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ....

ഒരു പ്രതിക്കെതിരെ പ്രോസിക്യൂഷൻ എന്തൊക്കെ തെളിവുകളാണോ അവലംബിക്കുന്നത് ആ കേസിന്റെ എല്ലാ കോപ്പിയും പ്രതിഭാഗത്തിന് കൊടുക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ ക്രിമിനൽ കേസുകൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് കമ്മിറ്റ് ചെയ്യുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടിയാണ് ഈ കേസ് കോടതി മാറ്റുന്നത്. മനഃപൂർവമല്ലാത്ത ഒരു തെറ്റായി അവഗണിക്കാന്‍ പറ്റുന്നതാണോ ഗൗരവതരമായ ഒരു കേസിലെ പിഴവ്? എന്ന് അദ്ദേഹം ചോദിക്കുന്നു.

ഒരു ക്രിമിനല്‍ കേസിനെ സംബന്ധിച്ചിടത്തോളം താമസം ഉണ്ടാകാന്‍ പാടില്ല എന്ന് പറയുന്ന അതേ അവസരത്തില്‍ തന്നെ ധൃതി പിടിക്കുന്നതും നീതിയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അനാവശ്യ ധൃതി ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. കമ്മിറ്റഡ് പ്രോസസിങ്ങിലേയ്ക്ക് പോയി കഴിഞ്ഞാൽ സാധാരണ നടപടിക്രമങ്ങൾക്ക് സമയമെടുക്കും എന്നത് വസ്തുതയാണ്. കാരണം പ്രതിക്ക് സമൻസ് അയക്കണം, അത് പോയി വരാൻ സമയമെടുക്കും അതിന് ശേഷം ഡോക്യുമെന്റ്സ് പരിശോധിക്കണം. അത്തരത്തിലൊരു വൈകൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ഇവിടെ കമ്മിറ്റഡ് പ്രൊസീഡിംഗ്സ് ഒഴിവാക്കപ്പെട്ടുവെന്നത് അത്ഭുതകരമായിട്ടുമുള്ള കാര്യമാണ്. വിചാരണ കോടതി മാറ്റം സംബന്ധിച്ചുള്ള അതിജീവിതയുടെ ഹർജിയിലെ ഹൈക്കോടതി വിധി കേസിൽ ചരിത്രപരമായ വിധിയായിരിക്കുമെന്ന കാര്യത്തിൽ‍ സംശയമില്ല. വിചാരണ കോടതിയ്ക്കെതിരായ അതീജീവിത ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നതാണ് ഇവിടെ പ്രധാനം. കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ തീർച്ചയായും കേസ് ട്രാൻസ്ഫർ ചെയ്യും'.

ഒരു കോടതിയിൽ വിശ്വാസമില്ലെന്ന് പറയാനുള്ള നിയപരമായ അവകാശം പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ഉണ്ട്. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണം വരുമ്പോൾ അവരോട് ഹൈക്കോടതിക്ക് റിമാർക്ക് ചോദിക്കാം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ അവരുടെ മറുപടി ഹൈക്കോടതി പരിശോധിക്കും. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വാദം അടച്ചിട്ട മുറിയിൽ കേൾക്കുന്നു എന്നത് പോലും സാധാരണമായ സംഭവമാണ്.


പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് കരുതാൻ. അതിന്റെ തെളിവാണ് കമ്മിറ്റഡ് പ്രോസീഡിങ്സിൽ പറ്റിയ തെറ്റ് വളരെ പെട്ടെന്ന് തന്നെ ചൂണ്ടിക്കാട്ടപ്പെട്ടത്. ഹൈക്കോടതിയുടെ വ്യാഴാഴ്ചത്തെ വിധി കേസിലെ സുപ്രധാന ഏടായിരിക്കും എന്നാണ് കണക്കാകുന്നത്. പ്രതിഭാഗത്തിനായാലും പ്രോസിക്യൂഷനായാലും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായാൽ കേസുമായി സുപ്രീം കോടതിയിലേക്ക് പോകും. ഈ ട്രാൻസ്ഫർ പെറ്റീഷനുമായിട്ടുള്ള നിയമയുദ്ധം അവസാനിക്കാൻ സമയമായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നുമായിരുന്നു അഡ്വ പ്രിയദർശൻ തമ്പിയുടെ വാക്കുകൾ.

അതേസമയം ഹൈക്കോടതി വിധിയ്ക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ പ്രകാശ് ബാരെയുടെ പ്രതികരണം. 'വളരെ പ്രമാദമായിട്ടുള്ള കേസ്. വിചാരണ കോടതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന കേസിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വളരെ പിടിപാടുള്ള പ്രതിയാണ് മറുവശത്ത് നിൽക്കുന്നത്. ജനം ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന കേസായിട്ടും ചെറിയ ചെറിയ കാര്യങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഈ കേസിൽ നീതിനേടിയെടുക്കുകയെന്നത് ശ്രമകരമാണ്. കേസിലെ കാലങ്ങളായുള്ള കൂട്ടുകെട്ട് ഹൈക്കോടതി വിധിയിലൂടെ പൊളിഞ്ഞ് പോകുമെന്നും ഇനി കേസിൽ സുതാര്യമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (24 minutes ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (35 minutes ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (52 minutes ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (57 minutes ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (59 minutes ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (1 hour ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (1 hour ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (1 hour ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (1 hour ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (1 hour ago)

മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി  (2 hours ago)

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും  (3 hours ago)

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്  (3 hours ago)

Malayali Vartha Recommends