ദേവാലയങ്ങളുടെ ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും; സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമോയെന്ന് ഇന്നറിയാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുവാനിരിക്കുകയാണ്. ഓർത്തഡോക്സ് - യാക്കോബായ സഭ തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള ലക്ഷ്യത്തോടെയാണ് ഇന്ന് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ച് രാവിലെ പത്ത് മണിക്കാണ് യോഗം ചേരുക.
ദേവാലയങ്ങളുടെ ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ കേസുണ്ട്. ഈ കേസിനെ കുറിച്ച് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് നീക്കം നടത്തുന്നത്. ഈ കാര്യം സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയും ചെയ്തു.
ഓർത്തഡോക്സ്, യാക്കോബായ സഭ പ്രതിനിധികൾ അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി, അഭ്യനന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും ഇന്നത്തെ യോഗത്തിൽ സന്നിഹിതരാകും. സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച പ്രശ്നത്തിന് ഇന്ന് പരിഹാരം ഉണ്ടാകുമോ എന്നതാണ് പ്രധാനമായും നോക്കുന്നത്. ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് യോഗം ചേരുകയാണ്.
https://www.facebook.com/Malayalivartha
























