കറിയിൽ ചത്ത അട്ട: കാന്റീൻ നടത്തിപ്പുകാരോട് പരാതിപ്പെട്ടതോടെ മോശം പ്രതികരണം; പിന്നാലെ നടപടിയെടുത്ത് നഗരസഭ; കാന്റീൻ അടച്ചുപൂട്ടി

കറിയിൽ ചത്ത അട്ടയെ കിട്ടിയതായി പരാതി. സംഭവത്തെ തുടർന്ന് പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കാന്റീൻ അടച്ചുപൂട്ടി. കാന്റീനിൽ വിളമ്പിയ കറിയിൽ നിന്നും ചത്ത അട്ടയെ ലഭിച്ചതിനെ തുടർന്നാണ് കാന്റീൻ അടച്ച് പൂട്ടിയത്.
അതേസമയം സംഭവത്തെ തുടർന്ന് പള്ളിത്തുറ സ്വദേശി ഉദയകുമാറാണ് പരാതി നൽകിയത്. ഭാര്യയ്ക്കൊപ്പം കന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഉദയകുമാറിന് തക്കാളിക്കറിയിൽ നിന്നും ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചത്.
എന്നാൽ ഇതിനു പിന്നാലെ അട്ടയെ ലഭിച്ച കാര്യം കാന്റീൻ നടത്തിപ്പുകാരോട് ഉദയകുമാർ പരാതിപ്പെട്ടെങ്കിലും മോശം പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നഗരസഭയെയും പരാതിക്കാരൻ വിവരം അറിയിച്ചു. ഇതോടെ നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് നടപടിയെടുത്തത്.
https://www.facebook.com/Malayalivartha
























