അമ്മുക്കുട്ടി ടോം ആൻഡ് ജെറി കാണാൻ എന്റെ ഫോണാണ് ഉപയോഗിക്കുന്നത്; കുഞ്ഞിന്റെ ഫോൺ മടക്കിത്തന്നാൽ കൊള്ളാമായിരുന്നു; കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ അമ്മുക്കുട്ടിയുടെ ഫോൺ മടക്കി തരണേ പിണറായീ; വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവുമില്ല; കാർന്നോമ്മാര് തന്ന പഴയ ചെമ്പാണ് ആകെയുള്ളത്; പി സി ജോർജിന്റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് കൊണ്ടുപ്പോയ ഫോൺ മടക്കി തരണെമന്ന ആവശ്യവുമായി മുൻ എം എൽ എ പി സി ജോർജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്റെ മകൾ അമ്മുക്കുട്ടിയുടെ ഫോണടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോയിരുന്നു. ഇപ്പോൾ ഇതാ ഈ ഫോൺ മടക്കി തരണെമന്ന ആവശ്യവുമായി മുൻ എം എൽ എ പി സി ജോർജ് രംഗത്ത് വന്നിരിക്കുകയാണ്.
വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ ഷോൺ ജോർജിന്റെ മകൾ അമ്മുക്കുട്ടിയുടെ ഫോൺ തിരിച്ചു തരണമെന്ന അപേക്ഷയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവുമില്ലെന്നും കാർന്നോമ്മാര് തന്ന പഴയ ചെമ്പാണ് ആകെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ ഷോൺ ജോർജിന്റെ മകൾ അമ്മുക്കുട്ടിയുടെ ഫോൺ തിരിച്ചുതരണമെയെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പി സി ജോർജ്. ''അമ്മുക്കുട്ടി ടോം ആൻഡ് ജെറി കാണാൻ എന്റെ ഫോണാണ് ഉപയോഗിക്കുന്നത്. കുഞ്ഞിന്റെ ഫോൺ മടക്കിത്തന്നാൽ കൊള്ളാമായിരുന്നു .
കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ അമ്മുക്കുട്ടിയുടെ ഫോൺ മടക്കിത്തരണേ പിണറായീ.' എന്നും പി സി ജോർജ് അപേക്ഷിച്ച് പറഞ്ഞിരിക്കുകയാണ് . നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കമായിരുന്നു പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത് .നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ്. മഞ്ജു വാര്യര്‍ മുതല്‍ ഐജി ബി സന്ധ്യ അടക്കമുളളവരുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണ് ഈ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























