പണി വരുന്നുണ്ട് സഖാവെ മുട്ടൻ പണി, ഗവർണറോട് കളിച്ചാൽ വിവരമറിയുമെന്ന് അമിത് ഷാ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ നടന്ന ആക്രമണ സംഭവത്തിൻ്റെ ദൃശ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, ശേഷം ഗവർണറിൽ നിന്നും പരാതി വാങ്ങി സ്വമേധയാ കേസെടുക്കാൻ കേന്ദ്ര സർക്കാർ

ഗവർണർ എന്ന ഭരണഘടനാ സ്ഥാനത്തോട് അനാദരവ് കാണിച്ചാൽ വിവരമറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കണ്ണൂർ വാഴ്സിറ്റിയിൽ ഗവർണർക്കെതിരെ നടന്ന ആക്രമണ സംഭവത്തിൻ്റെ ദൃശ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും.ദൃശ്യങ്ങളുടെ പരിശോധനക്ക് ശേഷം ഗവർണറിൽ നിന്നും പരാതി വാങ്ങി സ്വമേധയാ കേസെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
ഇനി പിണറായി വിജയൻ്റെ തല രാജ്ഭവൻ്റെ കോർട്ടിൽ കിടന്നുരുളും. ഗവർണർ വിചാരിച്ചാൽ മാത്രമാണ് ഇനി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയുക.ഇന്നലെ ലോകത്തിന് മുന്നിൽ കേരളം നാണം കെട്ടു . ഗവർണറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംസ്ഥാനമായാണ് കേരളത്തെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.സർക്കാരിനോട് സന്ധി വേണ്ടെന്നാണ് കേന്ദ്രം ഗവർണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൂർണമായും കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണമാണ് ഗവർണർ പ്രവർത്തിക്കുന്നത്. അമിത് ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഗവർണർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
പിണറായിയുടെ പൊയ്മുഖം തുറന്നു കാണിക്കാൻ ഏറെ നാളായി അമിത് ഷാ ശ്രമിച്ചു വരുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ കൈയിൽ വീഴാതെ പിണറായി തെന്നി മാറുകയായിരുന്നു. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ മുന്നിലിരിക്കുന്ന സവിശേഷ സന്ദർഭമായതിനാൽ പിണറായിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ പിണറായി ക്ഷണിച്ചത് ഇതുകൊണ്ടാണ്.
എന്നാൽ പിണറായിയുടെ തന്ത്രം മനസിലാക്കിയ അമിത് ഷാ അതിൽ വിഴുന്നില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ കഷ്ടകാലത്തിന് ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹവുമായി കൊമ്പുകോർക്കാൻ എത്തിയത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന മട്ടിലായിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ചില ബി ജെ പി നേതാക്കൾക്ക് കോൺഗ്രസുമായി സന്ധിയില്ലാ സമരം നടത്തി വരുന്ന പിണറായിയെ ഇഷ്ടമാണെങ്കിലും പിണറായി പുരയ്ക്ക് അപുറത്തേക്ക് വളർന്നു എന്ന ധാരണയാണ് കേന്ദ്ര സർക്കാരിനുള്ളത്.ഇനി 1957ലെ ഇ എം എസ് മന്ത്രിസഭ പോലെ ഗവർണറോട് കളിച്ച് വീരമൃത്യു വരിക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്.കൊടിയ ദാരിദ്ര്യത്തിലായ സംസ്ഥാനം ഭരിക്കാൻ പിണറായിക്ക് താൽപ്പര്യമില്ല. 1959 ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടതു പോലെ തൻ്റെ സർക്കാരിനെയും ഗവർണർ പിരിച്ചുവിടട്ടെ എന്നാണ് പിണറായി താൽപ്പര്യപ്പെടുന്നത്.
1956 നവംബർ 22 ന് അധികാരമേറ്റ ഗവർണർ ബി.രാമകൃഷ്ണറാവുവാണ് ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടത്. തന്നെ ആരിഫ് മുഹമ്മദ് ഖാൻ പിരിച്ചുവിടട്ടെ എന്നാണ് പിണറായി പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ തനിക്ക് തിരികെയെത്താമെന്നും പിണറായി കരുതുന്നു.കാരണം ജനങ്ങളിൽ നിന്നും അത്രയേറെ അകന്നു കഴിഞ്ഞു പിണറായി വിജയൻ. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ പറയുമ്പോൾ സർക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ്.
സർക്കാർ ഗവർണർ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദർഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിൻറെയും സർക്കാരിന്റെയും തീരുമാനം. ബിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ കോടതിയെ സമീപിക്കുകയാണ് പിണറായിക്ക് മുന്നിലുള്ള ഒരു പോംവഴി.എന്നാൽ തങ്ങളെ പോലുള്ള ജുഡീഷ്യൽ ഓഫീസർമാർ ഭരിക്കുന്ന ലോകായുക്തക്കെതിരെ ചെറുവിരൽ അനക്കാൻ സുപ്രീം തയ്യാറാവില്ല.ലോകായുക്ത സുപ്രീം കോടതിയിൽ ജഡ്ജിയായിരുന്നു. അദ്ദേഹത്തിൻ്റെ പഴയ സഹപ്രവർത്തകരിൽ പലരും ഇപ്പേൾ സുപ്രീം കോടതിയിൽ ജഡ്ജിമാരാണ്. ചുരുക്കത്തിൽ സർക്കാർ കോടതിയിൽ നിന്നു തന്നെ തോറ്റമ്പും.
ലോകായുക്ത നിയമ ഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമായതിനാൽ അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബില്ലിൽ പ്രതിപക്ഷത്തിൻറെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവർണർക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവർണർ ഒപ്പിടുന്നതാണ് കീഴ് വഴക്കം.
എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിൻറെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവർണർ വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സർക്കാരിലേക്ക് തിരിച്ചയക്കാനും ഗവർണർക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.
രാഷ്ട്രപതിയുടെ മുന്നിൽ എത്തിയാൽ കേന്ദ്ര സർക്കാർ കളിക്കും. അങ്ങനെ സംഭവിച്ചാൽ ഒരിക്കലും ബില്ലുകൾ വെളിച്ചം കാണില്ല. രാഷ്ട്രപതി ബില്ലിൽ ഒപ്പിടണമെങ്കിൽ രാഷ്ട്രീയ തീരുമാന ഉണ്ടാകണം. കേന്ദ്ര സർക്കാർ ഇതിനുള്ള ചരടുവലികൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഗവർണർ ഒപ്പിടാത്ത ബിൽ ഒരിക്കലും രാഷ്ട്രപതി ഒപ്പിട്ടില്ല. കാരണം ഗവർണർമാരെല്ലാം ബി ജെ പി പ്രതിനിധികളാണ്.
ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവർണർ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സർക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സർക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും.
സർക്കാർ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സർക്കാർ വൃത്തങ്ങളുടെ കണക്കുകൂട്ടൽ . ഗവർണറുടെ അസാധാരണ വാർത്താ സമ്മേളനത്തോടെ സമായ സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് അടിക്ക് തിരിച്ചടി എന്നമട്ടിൽ തുടർന്ന് പോകാമെന്ന നിലപാടിലാണ് ഇടതുമുന്നണിയും.എന്നാൽ പേരറി വാളൻ കേസുപോലെ ഇത് നിസാരമല്ല. ഗവർണർ എന്ന ഭരണഘടനാ സ്ഥാപനത്തിനെതിരെയായിരിക്കും സർക്കാർ നീങ്ങുക.ഇത് ദൂരവ്യാപക പ്രതികരണങ്ങൾക്ക് കാരണമാവും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതോടെ പോര് പുതിയ തലത്തിലേക്ക് വളരുകയാണ്.. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബിജെപി യുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്ന് പിണറായി തുറന്നടിച്ചു. ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂറിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയമറുപടി നൽകിയത്.
പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുത്. ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ടാണ് വല്ലാതെതരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം.
കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തത് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ കുറ്റം ചെയ്തവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തത്. ഗവർണർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് ബി ജെ പി നേതാക്കൾ കേന്ദ്രത്തെ സമീപിക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിയപ്പോയാണ് കണ്ണൂരിൽ വിവാദനായകനായത്. അക്രമികൾക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കണ്ണൂരിൽ ഗവർണർക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമായിരുന്നു.. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാർത്ഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തിൽ അനധികൃതമായി ഇടപെടുകയും തന്‌റെ നാട്ടുകാരനായതിനാൽ ഒരാളെ വി.സിയാക്കണമെന്നാവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്തത്.
അസാധാരണ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സർക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച ഗവർണർക്കെതിരെ ഇടതുമുന്നണി നേതാക്കൾ രംഗത്തെത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് സർവകലാശാല നിയമനങ്ങൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആവശ്യപ്പെട്ടം.
ചരിത്രകോൺഗ്രസ് പരിപാടിക്കിടെ നടന്ന ആക്രമം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ വഴിയാണ്.സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും താൻ ചാൻസലറായിരിക്കെ സർവ്വകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസി പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവർണർ വീണ്ടും ആവർത്തിച്ചു. മുഖ്യമന്ത്രി നൽകിയ മൂന്ന് കത്തുകളാണ് ഗവർണർ പുറത്തുവിട്ടത്.
2021 ഡിസംബർ എട്ടിന് വിസി പുനർനിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ പറയുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നുണ്ട്. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും ലഭിച്ചെന്നാണ് ഗവർണർ പറയുന്നത്.
ഗവർണർ വാർത്താ സമ്മേളനം നടത്തിയതിൻ്റെ ഞെട്ടലിൽ നിന്നും സർക്കാർ ഇതുവരെ മുക്തരായിട്ടില്ല. കേന്ദ്രം തനിക്കെതിരെ തിരിയുമെന്ന ഭയമാണ് പിണറായിയെ പിന്തുടരുന്നത്.പ്രധാനമന്ത്രിയെ സ്വാധീനിച്ചാലും അമിത് ഷായെ സ്വാധീനിക്കാൻ കഴിയില്ലെന്ന് പിണറായിക്കറിയാം. ആരിഫ് മുഹമ്മദ് ഖാന് ആർ എസ്എസിലുള്ള അമിത സ്വാധീനത്തെ കുറിച്ച് പിണറായിക്ക് നന്നായറിയാം. തൻ്റെ കാലം കഴിയുമോ എന്ന സംശയം പിണറായിക്കുള്ളതുകൊണ്ടാണ് അദ്ദേഹം ഗവർണർക്കെതിരെ അതിശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.
https://www.facebook.com/Malayalivartha


























