അൽപ്പസ്വൽപ്പം പൈങ്കിളിയാണ് എന്ന് തോന്നുമെങ്കിലും ഇന്നും ഒന്ന് ചേർന്ന് നിൽക്കാൻ ഒന്നുചേർത്തണക്കാൻ ആത്മാർഥമായി ഒരു സാധാരണക്കാരന് തോന്നും; അതാണ് രാഹുൽ ഗാന്ധിയോട് മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്; ട്രോളേണ്ടവർക്ക് ട്രോളാൻ സ്വാതന്ത്ര്യമുണ്ട്; എന്നാലും,പകയുടെയും, വിദ്വേഷത്തിൻ്റേയും രാഷ്ട്രീയ കാലത്ത് പുഞ്ചിരിയും ചേർത്തണക്കലിൻ്റേയും രാഷ്ട്രീയ ബദൽ രാഹുൽ ഗാന്ധിയിൽ ഉണ്ട്; ജസ്‌ല മാടശേരി കുറിക്കുന്നു

അൽപ്പസ്വൽപ്പം പൈങ്കിളിയാണ് എന്ന് തോന്നുമെങ്കിലും ഇന്നും ഒന്ന് ചേർന്ന് നിൽക്കാൻ ഒന്നുചേർത്തണക്കാൻ ആത്മാർഥമായി ഒരു സാധാരണക്കാരന് തോന്നും. അതാണ് രാഹുൽ ഗാന്ധിയോട് മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഒരു വശത്ത് രാഷ്ട്രീയം വല്ലാതെ വിദ്വഷവും വെറുപ്പും കൊണ്ട് നിറയുമ്പോൾ, സ്നേഹവും വാത്സല്യവും നിറയുന്ന രാഹുൽ അതിനൊരു മറുപുറമായി മാറുന്നുണ്ട്.
ജസ്‌ല മാടശേരി കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; അൽപ്പസ്വൽപ്പം പൈങ്കിളിയാണ് എന്ന് തോന്നുമെങ്കിലും ഇന്നും ഒന്ന് ചേർന്ന് നിൽക്കാൻ ഒന്നുചേർത്തണക്കാൻ ആത്മാർഥമായി ഒരു സാധാരണക്കാരന് തോന്നും. അതാണ് രാഹുൽ ഗാന്ധിയോട് മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഒരു വശത്ത് രാഷ്ട്രീയം വല്ലാതെ വിദ്വേഷവും വെറുപ്പും കൊണ്ട് നിറയുമ്പോൾ, സ്നേഹവും വാത്സല്യവും നിറയുന്ന രാഹുൽ അതിനൊരു മറുപുറമായി മാറുന്നുണ്ട്. പ്രകടനപരതയ്ക്ക് അപ്പുറം അതിലൊരു സ്നേഹവും സുരക്ഷിതത്വവും ഇപ്പോഴും ആഗ്രഹിക്കുന്നവരും കുറവല്ല.
കോൺഗ്രസ് രാഷ്ട്രീയത്തേക്കാൾ ഉപരി രാഹുൽ ഗാന്ധിയിൽ മലയാളികൾ ഒരു രാഷ്ട്രീയത്തെ കാണുന്നുണ്ട്. കഴിഞ്ഞ പാർളമെൻ്റ് തിരഞ്ഞെടുപ്പിലെയും ഇപ്പോഴത്തെ ജോഡോ യാത്രയിലേയും വിജയം അത് തന്നെ സൂചിപ്പിക്കുന്നു. രാഹുൽ ചേർന്നണയാൻ വെമ്പുന്ന മനുഷ്യമുഖമുള്ള വ്യത്യസ്ഥമായ രാഷ്ട്രീയമാണ്. എന്നും ഒരു ജനത ഒരു മിശിഹായെ ആഗ്രഹിച്ചു കൊണ്ടിരിക്കും.
അയാൾ തങ്ങളുടെ കെട്ട കാലത്തെ നയിക്കാനെത്തുമെന്നും തോണി തുഴയുമെന്നും മറ്റൊരു വൻകരയിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നും. അത്തരമൊരു രക്ഷക പരിവേഷം കുറെ പേരിൽ രാഹുൽ ഗാന്ധി ഉണ്ടാക്കിയിട്ടുണ്ട് എന്നത് വിമർശകർ വരെ അംഗീകരിക്കും. കോൺഗ്രസിന് രാജ്യത്ത് ഒരു ബദൽ ഉണ്ടായി വരാൻ അരനൂറ്റാണ്ട് എടുത്തു. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങളും ബദലുകൾ ഉണ്ടാകും.
ബദലുകൾ പെട്ടന്ന് പൊട്ടി വിരിയുന്നതല്ല. അത് മനുഷ്യരുടെ മനസിൽ നാമ്പിട്ട് വളർന്ന് പുഷ്പിക്കേണ്ടതാണ്. ട്രോളേണ്ടവർക്ക് ട്രോളാൻ സ്വാതന്ത്ര്യമുണ്ട്, എന്നാലും,പകയുടെയും, വിദ്വേഷത്തിൻ്റേയും രാഷ്ട്രീയ കാലത്ത് പുഞ്ചിരിയും ചേർത്തണക്കലിൻ്റേയും രാഷ്ട്രീയ ബദൽ രാഹുൽ ഗാന്ധിയിൽ ഉണ്ട്.
https://www.facebook.com/Malayalivartha
























