ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകാൻനിന്ന റെയിൽവേ ലവൽക്രോസ് ഗേറ്റ് കീപ്പർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ട്രാക്കിനു കുറുകെ കടക്കുവാൻ ശ്രമിക്കുന്ന വയോധികൻ; ദൂരെ ചീറി പാഞ്ഞു വരുന്ന ട്രെയിൻ; മരണത്തിനും ജീവനുമിടയിലെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! ഒടുവിൽ സംഭവിച്ചത്

ചീറി പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ പകച്ച് നിൽക്കുന്ന വ്യക്തി. ഇത് കണ്ടു കൊണ്ട് ഓടിയെത്തിയ ഒരാൾ ചെയ്തത് ഏവരെയും അമ്പരപ്പിക്കുന്നു. സ്വന്തം ജീവൻ പണയം വച്ച് ട്രെയിനിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ആളെ വാരി കോരിയെടുത്തു രക്ഷപ്പടുത്തി. വൈകുണ്ഠ മുത്തു എന്ന വ്യക്തിയാണ് സാഹസികമായി രക്ഷിച്ചത്.
പിറവം റോഡ് ജംക്‌ഷനിൽ രാവിലെ 7.40നാണു ഈ സംഭവങ്ങൾ നടന്നത്. ചെന്നൈ മെയിലിനു പിറവത്തു സ്റ്റോപ്പില്ല. രണ്ടാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഡ്യൂട്ടി പോയിന്റ്മാൻ ഇന്ദ്രജിത്ത് യാദവ് പ്ലാറ്റ്ഫോമിലേക്കു വീണ യാത്രക്കാരനെ എടുത്തുമാറ്റി.
എന്നാൽ വൈകുണ്ഠ മുത്തു രക്ഷിച്ച ആളെ കുറിച്ചുള്ള ഒരു വിവരങ്ങളും കിട്ടാനില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. രക്ഷപ്പെട്ടയാളുടെ പേരു ചോദിക്കാൻ കഴിഞ്ഞില്ല. ആ വ്യക്തി അപ്പോഴേക്കും അടുത്ത ട്രെയിനിൽ കയറിപ്പോയി.
സ്റ്റേഷനു സമീപമുള്ള ലവൽക്രോസിൽ ഗേറ്റ് കീപ്പറായ വൈകുണ്ഠ മുത്തു (48) ജോലി കഴിഞ്ഞു പോകാൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴായിരുന്നു ഈ സംഭവമുണ്ടായത്. മധ്യവയസ്കനായ യാത്രക്കാരൻ ഈ സമയം ട്രാക്കിനു കുറുകെ കടക്കുകയായിരുന്നു. ഇതിനിടയിൽ പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുകയായിരുന്നു.അപ്പോഴേക്കും ചെന്നൈ മെയിൽ ട്രെയിൻ പാഞ്ഞു വരികയായിരുന്നു.
മറ്റുള്ളവർ ബഹളമുണ്ടാക്കി. എന്നാൽ ഇത് ആ യാത്രക്കാരൻ കേട്ടില്ല. വൈകുണ്ഠ മുത്തു ചാടിയിറങ്ങി യാത്രക്കാരനെ എടുത്തുയർത്തി. രണ്ടാം പ്ലാറ്റ്ഫോമിലേക്കു തള്ളിയിട്ടു. അപ്പോഴേക്കും ട്രെയിൻ തൊട്ടരികിൽ എത്തി. എന്നാൽ പിന്നോട്ട് ചാടിക്കയറി അയാൾ രക്ഷപ്പെട്ടു. രക്ഷപ്പെട്ടയുടൻ എത്തിയ പാലരുവി എക്സ്പ്രസിൽ എറണാകുളം ഭാഗത്തേക്കു പോയതിനാൽ പേരു പോലും ചോദിക്കാണ് സാധിച്ചില്ല.
https://www.facebook.com/Malayalivartha

























