സുരേന്ദ്രന് യമണ്ടൻ പണി കിട്ടാന്‍ സാധ്യത, സികെ ജാനുവിന് കോഴ കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉയര്‍ന്ന ഫോണ്‍ ശബ്ദം സുരേന്ദ്രന്റേതു തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും പ്രതികളായ സുരേന്ദ്രന്‍... ജാനു എന്നിവര്‍ക്കെതിരായ കുറ്റപത്രം കൈം ബ്രാഞ്ച് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

തെരഞ്ഞെടുപ്പില്‍ കോഴ ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും അതിനു പ്രലോഭിപ്പിക്കുന്നതുമൊക്കെ ഗുരുതരമായ കുറ്റമാണെന്നിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണി കിട്ടും എന്നു തീര്‍ച്ചയാണ്.
സികെ ജാനുവിന് കോഴ കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉയര്‍ന്ന ഫോണ്‍ ശബ്ദം സുരേന്ദ്രന്റേതു തന്നെയെന്ന് വ്യ്ക്തമായിരിക്കെ ബിജെപി അധ്യക്ഷസ്ഥാനം നഷ്ടപ്പെടുന്നതുമാത്രമല്ല ആള്‍ ജയിലിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഭരണത്തെ മാത്രമല്ല മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും ചാക്കിട്ടുപിടിച്ച് നാലു സംസ്ഥാനങ്ങളിലില്‍ ഭരണം മറിച്ചതായി ആരോപണമുള്ള ബിജെപിക്ക് സുരേന്ദ്രന്റെ കോഴക്കേസില്‍ എന്തിരിക്കുന്നു പുതുമയെന്നു ചോദിച്ചേക്കാം.
പാര്‍ട്ടികള്‍ പാര്‍ട്ടി ഫണ്ട് വിനിയോഗിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തവും ഗുരുതരവുമാണ് സ്ഥാനാര്‍ഥികള്‍ക്ക് കോഴ കൊടുക്കുന്നതും വോട്ട് വിലയ്ക്കു വാങ്ങുന്നതും.
ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട് വരിയ മാത്രമല്ല മാസങ്ങള്‍ വീണ്ട പരിശോധനകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ചിനു കൈമാറുകയും ചെയ്തിരിക്കുകയാണ്.
കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത്. കെ.സുരേന്ദ്രന്‍, ജെആര്‍പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദസാംപിളുകളാണ് പരിശോധനയ്ക്കായി പണം ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് ശേഖരിച്ചത്.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍, സി.കെ.ജാനു എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ ആദ്യഘട്ടമായി പത്തു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും പ്രസീതയും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനക്കയച്ചത്. കേസില്‍ നിര്‍ണായകമായ 14 ഇലക്ട്രോണിക് ഉപകരണങ്ങളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചെങ്കിലും അത് ബത്തേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളയുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും പ്രതികളായ സുരേന്ദ്രന്‍, ജാനു എന്നിവര്‍ക്കെതിരായ കുറ്റപത്രം കൈം ബ്രാഞ്ച് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഇരുവരും കോടതി കയറേണ്ടിവരും. ജാനുവും സുരേന്ദ്രനും ഇത് നിഷേധിച്ചാലും ടെലിഫോണ്‍ സംഭാഷണത്തിലും പണം കൈമാറ്റത്തിനും വ്യക്തമായ സാക്ഷികള്‍ നിലവിലുണ്ട്.
പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് കേസിലെ പ്രധാന തെളിവ്. സുരേന്ദ്രന് പുറമേ സികെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രസീദ ഉയര്‍ത്തിയ ആരോപണം സുരേന്ദ്രന്‍ പലപ്പോഴായി നിഷേധിച്ചിരുന്നു. മാത്രവുമല്ല തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ ബിജെപിയിലെതന്നെ ഒരു വിഭാഗത്തിന് പങ്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇലക്ഷന്‍ കാലത്ത് വോട്ടവകാശം വാങ്ങാനും വില്‍ക്കാനും നടത്തുന്ന പണമിടപാടുകള്‍ ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റമാണ്.
പണം പോലെ പ്രധാനമാണ് മദ്യം ഉള്‍പ്പെടെ സമ്മാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതും.ബിജെപിക്കുള്ളില്‍ തന്നെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ നീക്കങ്ങള്‍ നിര്‍ണായകമാണ്. ഇലക്ഷനില്‍ സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു മണ്ഡലത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനോ നിലനിറുത്താനോ സാധിക്കാതെ വന്നതും തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ബിജെപി ഏറെ പിന്നില്‍പോയതും സുരേന്ദ്രനെതിരെ വിമര്‍ശനം ശക്തമാകാന്‍ വഴിതെളിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























