കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു.... വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയില്‍ എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു. അടൂര്‍ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ ആനന്ദപ്പള്ളി സുരേന്ദ്രന്‍ (56) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയില്‍ എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം നടന്നത്.
ഭാര്യാ സഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തിരുവനന്തപുരത്ത് പോകാന്‍ വീട്ടില്‍ നിന്നിറങ്ങി ആനന്ദപ്പള്ളി ജങ്ഷനിലേക്ക് കാല്‍നടയായി പോകുകയായിരുന്നു ഇരുവരും. ഇവര്‍ക്ക് കയറാനുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് മരണം.
ബസ് വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























