തൃത്താല ചിറ്റപുറത്ത് ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

തൃത്താല ചിറ്റപുറത്ത് ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനും പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്.
സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ മാതാവും മകളും ഉണ്ടായിരുന്നു. പട്ടാമ്പി ഫയര്‍ഫോഴ്സ് വീട്ടിലെത്തിയാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























