കടമ്പകളേറി പോലീസ്... മാസങ്ങള്‍ക്ക് ശേഷം എകെജി സെന്റര്‍ ആക്രമണത്തില്‍ പോലീസിന് പ്രതിയെ പിടിക്കാനായത് രഹസ്യമായ കരുതലോടെയുള്ള നീക്കത്തില്‍; ഏറെ പേരുദോഷം കേട്ടെങ്കിലും അവസാനം അറസ്റ്റിലേക്കെത്തി; ജിതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

എകെജി സെന്റര്‍ ആക്രമണക്കേസില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിയെ കിട്ടിയിരിക്കുകയാണ്. സിസിടിവിയില്‍ കാണുന്ന വെള്ള ഷൂവാണ് പോലീസിന് തുറുപ്പ് ചീട്ടായത്. അതില്‍ നടത്തിയ രഹസ്യ നീക്കത്തില്‍ പ്രതിയെ പിടികിട്ടി. കേസില്‍ അറസ്റ്റിലായ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും െ്രെകംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് രണ്ടര മാസത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ശാത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമനുസരിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഡിയോ സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അവിടെ നിന്ന് പ്രതി കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറിലേക്ക് മാറി. കെഎസ്ഇബിക്ക് കരാര്‍ കൊടുത്ത ഈ കാര്‍ ജിതിന്റേതാണ്. ജിതിന്‍ കാറിലേക്ക് യാത്ര മാറ്റുമ്പോള്‍ ഡിയോ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ജിതിന്റെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്‌കൂട്ടര്‍ എത്തിച്ചതെന്നതിന്റെ ദൃശ്യങ്ങളുണ്ട്. സംഭവ ദിവസം ജിതിന്‍ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്ന് മൊബൈല്‍ ടവര്‍ പരിശോധനയിലും തെളിഞ്ഞു.
ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്താണ് ജിതിന്‍ ഹാജരാക്കിയത്. സ്‌ഫോടക വസ്തുവെറിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന മൊബൈല്‍ അഞ്ച് ദിവസത്തിന് ശേഷം വിറ്റു. സിസിടിവി ദൃശ്യങ്ങളില്‍ കറുത്ത നിറത്തിലുള്ള ബ്രാന്‍്ഡഡ് ടീഷര്‍ട്ടും, ഷൂവുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ടീ ഷര്‍ട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ ഇതേ ടീ ഷര്‍ട്ട് വാങ്ങിയ 14 പേരില്‍ ഒരാള്‍ ജിതിനാണെന്ന് തെളിഞ്ഞു.
ഇതേ ടീ ഷര്‍ട്ടും ഷൂവും ധരിച്ചുള്ള പടം ജിതിന്റെ ഫോണില്‍ നിന്നും ഫൊറന്‍സിക് സംഘം കണ്ടെത്തി. എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയും കടമ്പകളേറെയാണ്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകള്‍ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
സംഭവ ദിവസം ഉപയോഗിച്ച മൊബൈല്‍ ഫോണും സ്‌കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ജിതിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. എകെജി സെന്റര്‍ ആക്രണം നടന്ന രണ്ടമാസത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസം പൊലീസിനുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്.
ജിതിനെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലഭിക്കുന്ന തെളിവുകളിലാണ് പൊലീസിന്റെ പ്രതീക്ഷ. സ്‌ഫോടക വസ്തു എറിയാന്‍ ജിതിന്‍ ഉപയോഗിച്ച ഗ്രേ കളറിലുള്ള ഡിയോ സ്റ്റാന്‍ഡേഡ് സ്‌കൂട്ടര്‍. കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ഒരു സുഹൃത്തിന്റെ സ്‌കൂട്ടറാണ് ഉപയോഗിച്ചതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ കുറിച്ചോ സ്‌കൂട്ടര്‍ എവിടേക്ക് കൊടുത്തു എന്നതിനെ കുറിച്ചോ വ്യക്തമായ മറുപടി ജിതിന്‍ പറഞ്ഞിട്ടില്ല. നമ്പര്‍ അറിയില്ലെന്നാണ് ജിതിന്‍ പറയുന്നത്. പ്രധാന തൊണ്ടിമുതല്‍ നശിപ്പിക്കുകയാണെങ്കില്‍ അത് വലിയ വെല്ലുവിളിയാകും. ഈ സ്‌കൂട്ടര്‍ ജിതിനെത്തിച്ച വനിതാ സുഹൃത്തിനെ ക്രൈംബ്രാഞ്ച് വിശദമായ ചോദ്യം ചെയ്യും. ഈ സ്ത്രീയെ പ്രതിയാക്കണമോയെ സാക്ഷിയാക്കണോയെന്ന കാര്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha



























