പത്തനംതിട്ട കോടമലയിലെ റബർ തോട്ടത്തിലിറങ്ങിയ കടുവയെ പിടിക്കാൻ ക്യാമറകൾ സ്ഥാപിച്ചു; കടുവ കൊന്ന പോത്തിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു

പത്തനംതിട്ട കോടമലയിലെ റബർ തോട്ടത്തിൽ കടുവയിറങ്ങി. കടുവയെ കണ്ടു പിടിക്കാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ചു. പക്ഷേ കടുവയുടെ ദൃശ്യങ്ങൾ കിട്ടിയില്ല. കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ആ കാര്യത്തിൽ അനാസ്ഥ തുടരുകയാണ്.
ഒരു പോത്തിനെ കടുവ പിടിച്ചിരുന്നു. പഞ്ചായത്ത് എട്ടാം വാർഡിൽ മുക്കുഴി ബാലവാടി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ മുകളിലായിരുന്നു ഇത് സംഭവിച്ചത്. മുണ്ടകത്തിൽ ജോർജ്കുട്ടിയുടെ റബർ തോട്ടത്തിലായിരുന്നു കടുവ പോത്തിനെ ആക്രമിച്ച് കൊന്നത്. ഇതിന് 20 മീറ്റർ അകലെ മണിമല പൊരുന്നക്കോട്ട് ആൽബി സെബാസ്റ്റ്യന്റെ പന്നി ഫാം.
ആൽബിയുടെ പോത്തിനെയാണ് കടുവ കടിച്ച് കൊന്നത്. തണ്ണിത്തോട് വെറ്ററിനറി സർജൻ ഡോ. വിജി വിജയന്റെ നേതൃത്വത്തിലുള്ള ഡോക്‌ടർമാർ പോത്തിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി. റബർ തോട്ടത്തിൽ തന്നെ മറവു ചെയ്തു. കടുവയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ റബർ മരത്തിൽ രണ്ട് ക്യാമറകളാണ് സ്ഥാപിച്ചത്.
കോടമല പ്രദേശത്ത് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ റേഞ്ചർ എസ്. റെജികുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് ഡപ്യൂട്ടി റേഞ്ചർ സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്, ജെ.എസ്.മുനീർ, ബി.ഗോപകുമാർ എന്നിവർ അടങ്ങുന്ന സംഘം അക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ഇവരെ സഹായിക്കാൻ റാന്നിയിൽ നിന്ന് വനം വകുപ്പിന്റെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സും വന്നു.
https://www.facebook.com/Malayalivartha



























