വയനാട് ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട..... എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പിടികൂടി പോലീസ്

വയനാട് ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട..... എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പിടികൂടി പോലീസ് .കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കല്‍പ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.പ്രതികളില്‍ നിന്നും 12 ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും കണ്ടെത്തി.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ്
മലപ്പുറം ജില്ലയിലും കോടികള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി അരാള്‍ അറസ്റ്റിലായി.
കോട്ടക്കല്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി എത്തിച്ച എംഡിഎംഎയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്.
അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.
"
https://www.facebook.com/Malayalivartha



























