എന്തിനീ ക്രൂരത.... ഭര്‍ത്താവ് വിദേശത്തു നിന്നെത്തിയ ദിവസം ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്ത്

എന്തിനീ ക്രൂരത.... ഭര്‍ത്താവ് വിദേശത്തു നിന്നെത്തിയ ദിവസം ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്ത്.
പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ (മുകളയ്യത്ത്) ലക്ഷ്മി പിള്ളയെ(24)യാണ് വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിക്കുന്നു.
ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കുകയും പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ആരോപിക്കുന്നു.
'കിഷോര്‍ വിദേശത്തുനിന്ന് വന്ന 20-ന് കിഷോര്‍ ഫോണില്‍ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടു.
ഉടനെ തന്നെ ചടയമംഗലത്തെ വീട്ടിലെത്തി. അപ്പോള്‍ കൊല്ലം, അഞ്ചല്‍ പ്രദേശങ്ങളിലുള്ള ഒട്ടേറെ ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നു. മകളെ അന്വേഷിച്ചപ്പോള്‍ മുകള്‍നിലയിലെ മുറിയിലുണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞു.
മുറിയുടെ പുറത്തുനിന്ന് നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.' രമാദേവി പറയുന്നു. കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് തുറക്കാന്‍ ശ്രമിച്ചില്ലെന്നും ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തിയതെന്നുമെല്ലാമുളള ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പാണ് ലക്ഷ്മി പിള്ളയുടെ അച്ഛന്‍ മോഹനന്‍ പിള്ള മരിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മി പിള്ളയുടേയും വിവാഹം.ലക്ഷ്മി പിള്ളയുടെ മരണം ആത്മഹത്യയാണെന്നാണ് മൃതദേഹപരിശോധനയിലെ റിപ്പോര്‍ട്ടെന്ന് ചടയമംഗലം ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു. അടുത്തദിവസം ലക്ഷ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്മി പിള്ളയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയതായി ലക്ഷ്മിപിള്ളയുടെ ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha



























