കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, വയനാട് എന്നിവിടങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു; കോഴിക്കോട് സിവില്‍ സ്റ്റേഷനു അടുത്ത് ഉണ്ടായ കല്ലേറില്‍ കണ്ണിന് പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോയി; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികൽ നടത്തുന്ന ഹർത്താലിൽ വ്യാപക കല്ലേറ്

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ തുടങ്ങിയിരിക്കുകയാണ്. ഈ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ് ഉണ്ടായിരിക്കുകയാണ് .
കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, വയനാട് എന്നിവിടങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കോഴിക്കോട്ട് ലോറിക്ക് നേരെ എറിഞ്ഞു. കോഴിക്കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും മറ്റൊരു ബസും കല്ലെറിഞ്ഞു.
സിവില്‍ സ്റ്റേഷനു അടുത്ത് ഉണ്ടായ കല്ലേറില്‍ കണ്ണിന് പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോയി.
കോഴിക്കോടു നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനു നേരെ കല്ലേർ ഉണ്ടായി. ബൈക്കിലെത്തിയവർ കല്ലെറിഞ്ഞു. കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. കല്ലെറിഞ്ഞവര്‍ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അക്രമികളെ പിടികൂടാനായില്ല.
കൊച്ചിയില്‍ ആലുവ - പെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. ആലപ്പുഴയില്‍ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീര്‍ക്കുന്നത്തുമായാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.
https://www.facebook.com/Malayalivartha



























