ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്ത്

ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്ത്. തട്ടിപ്പ് നടത്തിയവരെ പിടികൂടുന്നതു വരെ സമരം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധ സൂചകമായി നിക്ഷേപക തട്ടിപ്പിന് ഇരയായവരോടൊപ്പം ധര്‍ണ സംഘടിപ്പിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ നിരവധി നിക്ഷേപകര്‍ ആശങ്കയിലാണ്. പല തവണ പരാതികള്‍ നല്‍കി. തട്ടിപ്പ് കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല. ഇതോടെയാണ് നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.
ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായിപ്പോയത്. 162പേരാണ് ആനക്കയം സര്‍വീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിന് ഇരയായത്.ഇപ്പോഴും പണം എന്ന് ലഭിക്കുമെന്നറിയാത്ത അവസ്ഥയിലാണിവരെല്ലാം.
"
https://www.facebook.com/Malayalivartha



























