പോപ്പുലര്‍ ഫ്രണ്ട് തീർന്നു; ഐ.എസ്.ഐ.എസില്‍ ചേരാന്‍ നേതാക്കൾ ചെയ്തത് കണ്ടോ? എന്‍ഐഎ കോടതിയിലെത്തിച്ച പകര്‍പ്പ് പുറത്ത്!

രാജ്യത്തെ പോപ്പുലർഫ്രണ്ടിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഐഎ രംഗത്ത്. രാജ്യത്ത് താലിബാൻ മാതൃക നടപ്പിലാക്കാൻ പോപ്പുലർഫ്രണ്ട് ശ്രമിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. മാത്രമല്ല ഇതിനുള്ള തെളിവുകൾ ലഭിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു.
അതേസമയം രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിൽ മതതീവ്രവാദം വളർത്താൻ പോപ്പുലർഫ്രണ്ട് ശ്രമിച്ചതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്.
മാത്രമല്ല നിലവിൽ ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം തന്നെ രാജ്യവിരുദ്ധത വളര്‍ത്താന്‍ ഉള്‍പ്പെടെ നേതാക്കള്‍ ശ്രമിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha


























