ലക്ഷ്യമിട്ടത് വർഗീയ കലാപം..!!പ്രമുഖനേതാക്കളെ വധിക്കാൻ പദ്ധതി; പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎയുടെ റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടി..!!ചിലർ കണ്ണടയ്ക്കുമ്പോൾ കേരളത്തെ ചോരക്കളമാക്കുന്നു,

പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എൻഐഎയുടെ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത്. കേരളത്തിലെ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതര റിപ്പോർട്ടുകൾ നിരത്തി എൻഐഎയുടെ റിമാൻഡ് റിപ്പോർട്ട്.
അതേസമയം സംസ്ഥാനത്തെ ഹിന്ദു സംഘടനകളിലെ പ്രമുഖ നേതാക്കളെയുൾപ്പെടെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ടുകാർ ആസൂത്രണം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിലവിൽ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
നിലവിൽ അറസ്റ്റിലായ പ്രവർത്തകരെ അടുത്ത മാസം 20വരെയാണ് റിമാൻഡ് ചെയ്തത്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പോപ്പുലർഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന വസ്തുത. ഇത് കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കർ ഇ ത്വയ്ബ, അൽ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കൾക്ക് ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു.
എൻഐഎയുടെ റിപ്പോർട്ട് പ്രകാരം സംഘടനയുടെ ലക്ഷ്യം ഹിന്ദു നേതാക്കളെ കൊലപ്പെടുത്തുന്നതിലൂടെ ഹിന്ദു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു. ഇതുപ്രകാരം ഹിന്ദു നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘർഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























